Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് [ഏകൻ]
തന്നെ സ്റ്റേഷനിൽ പോകാം. എവിടെ വേണ്ട കാര്യങ്ങൾ എല്ലാം ശരിയാക്കിയിട്ടുണ്ട്. അതൊന്നും ഓർത്തു ഈ മൊഞ്ചത്തി പേടിക്കേണ്ട. ഇപ്പോൾ നന്നായി ഒന്ന് ഉറങ്ങാൻ നോക്ക്. "
അവൾ മെല്ലെ ചപ്പാത്തി എടുത്ത് കഴിക്കാൻ തുടങ്ങി. അവളുടെ അടുത്ത് തന്നെ ജോയലും ഇരുന്നു ചപ്പാത്തി കഴിച്ചു.
കഴിച്ചു കഴിഞ്ഞശേഷം ജോയൽ ടി വി ഓൺ ചെയ്തു അവിടെ സോഫയിൽ പോയിരുന്നു.
അപ്പോഴേക്കും പാത്രങ്ങൾ എല്ലാം കഴുകിവച്ച് റസിയയും അവിടേക്ക് വന്നു. എന്നിട്ട് അവൾ ചോദിച്ചു.
"സാർ ഇനി ഞാൻ കിടന്നോട്ടെ.?"
"കഴിച്ച ഉടനെ കിടക്കാതെ ഇവിടെ കുറച്ചു സമയം ഇരിക്കെടോ..എന്നിട്ട് കിടന്നാൽ പോരെ..?"
മടിച്ചെങ്കിലും റസിയ അവിടെ സോഫയിൽ ഇരുന്നു. എന്നിട്ട് ടി വിയിൽ നോക്കി. അതിൽ ഏതോ സിനിമ ആയിരുന്നു. വാർത്ത ആയിരുന്നു എങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. എന്നാൽ മയക്ക് മരുന്നുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങൾ അറിയാമായിരുന്നു.
പെട്ടന്ന് ജോയൽ അവളുടെ മടിയിലേക്ക് തല വെച്ച് ചെരിഞ്ഞു കിടന്നു. അവൾക്ക് അത് എന്തോ പോലെ തോന്നിയെങ്കിലും. അവൾ എതിർത്തില്ല. കാരണം. ഇന്നല്ലെങ്കിൽ നാളെ നടക്കാൻ പോകുന്നതിനെ കുറിച്ച് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു.
"ഞാൻ ഇങ്ങനെ കിടക്കുന്നതുകൊണ്ട് നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ..?" ജോയൽ അവളോട് ചോദിച്ചു.
"ഇല്ല. " അവൾ പറഞ്ഞു.
"എന്നാൽ എന്റെ തലയൊന്ന് മസ്സാജ് ചെയ്തു തന്നെ.." ജോയൽ പറഞ്ഞു.
അവൾ ജോയലിന്റെ മുടിയിലൂടെ മെല്ലെ തഴുകി. പിന്നെ മെല്ലെ തലയിൽ മസ്സാജ് ചെയ്യാൻ തുടങ്ങി.
പതിയെ ജോയൽ ഉറങ്ങിപ്പോയി. അവൾ ജോയലിന്റെ മുഖത്തു നോക്കി.
അവൾ വിളിച്ചു. " സാറേ സാറെ" എന്നിട്ടും
💬 Comments
View all comments