Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് [ഏകൻ]
കഴിക്കാൻ ഒരു ഹോട്ടലിൽ കയറി.
"എനിക്ക് ഒന്നും വേണ്ട സാർ. ?"
" നിന്റെ ഇക്കാക്ക് ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല. ഇനിയും നീ അവനെ കുറച്ചു ചിന്തിച്ചു കഴിയാൻ ആണ് ഭാവമെങ്കിൽ. ഒന്നും കഴിക്കാതെ ഇരിക്കാൻ ആണ് ഭാവമെങ്കിൽ നിനക്ക് ഇനിയും വേദന മാത്രമേ ഉണ്ടാകൂ. "
" സാർ അതുകൊണ്ടല്ല. എനിക്ക് വേണം എന്ന് തോന്നുന്നില്ല അതാ. "
"ആ തോന്നൽ അങ്ങ് മാറ്റിവെച്ചു മര്യാദയ്ക്ക് കഴിച്ചോണം. പിന്നെ
നീ ഇങ്ങനെ അവനെ ഓർത്ത് കഴിക്കാതിരിക്കുമ്പോൾ നിന്നെ അവൻ ഓർക്കുന്നുണ്ടോ..? എന്ന് കൂടി നീ ചിന്തിക്കണം.. കേട്ടല്ലോ..?"
പിന്നെ ഒന്നും പറയാതെ റസിയ അവിടെ ഇരുന്ന് ഭക്ഷണം കഴിച്ചു.
അതോടൊപ്പം ഇന്നലെ കഴിച്ചപോലെ ഉള്ള ഷെയ്ക്കും റസിയയെ കൊണ്ട് ജോയൽ കഴിപ്പിച്ചു.
അങ്ങനെ പതിനൊന്നു മണിക്ക് മുൻപ് അവർ അവിടെ എത്തി.
കാറിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ജോയൽ അവളോട് ചോദിച്ചു.
"എനിക്ക് തന്ന വാക്ക് മാറുമോ..? നിന്റെ ഇക്കയെ രക്ഷപ്പെടുത്തി തന്നാൽ നിന്നെ എനിക്ക് തരാം എന്ന് നീ വാക്ക് പറഞ്ഞത് മറന്നു പോകുമോ..? "
റസിയ ജോയലിനെ ഒന്ന് നോക്കി പിന്നെ താഴോട്ട് നോക്കി പറഞ്ഞു.
"ഇല്ല. ഞാൻ വാക്ക് മാറില്ല. ഇക്ക ഇവിടെ നിന്നും ഇറങ്ങിയാൽ പിന്നെ ഞാൻ സാറിന്റെ ആണ്. പിന്നെ ഞാൻ എന്ത് ചെയ്യണം എന്നും എന്നെ എന്ത് ചെയ്യണം എന്നും സാറിന് തീരുമാനിക്കാം. ഞാൻ അത് അനുസരിക്കും. "
" എനിക്ക് അത് മതി. ഈ വാക്ക് മതി. . അതുകൊണ്ട് നിനക്ക് ഒരു പ്രശ്നവും ഉണ്ടാകാതെ
💬 Comments
View all comments