0%

Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് [ഏകൻ]

Author : VaSco Read All Parts 7.8K

ഒന്നായി. " റസിയ പറഞ്ഞു.

"അങ്ങനെ പറഞ്ഞാൽ പോര. എങ്ങനെ ഒന്നായി . അത് പറയൂ.?"

ഒരു കഥ കേൾക്കാൻ എന്ന പോലെ ഇരുന്ന ജോയൽ ചോദിച്ചു. ജോയലിന് കാര്യങ്ങൾ മനസ്സിലായിരുന്നു. എങ്കിലും അവൾ എന്തുപറയും. എങ്ങനെ പറയും എന്ന് അറിയാൻ വേണ്ടിയാണ് ചോദിച്ചത്.

"അത് സാർ. ഞാൻ സാറിനോട് എങ്ങനെയാ പറയുക.?"

"വായ കൊണ്ട് അല്ലാതെ പിന്നെ എങ്ങനെ പറയാൻ. വേണ്ട. പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ പറയേണ്ട. ഞാൻ പോലീസിനെ വിളിക്കാം. "

അതും പറഞ്ഞു. ജോയൽ അവിടെ ഉള്ള ലാൻഡ് ഫോൺ എടുത്തു. അത് കണ്ട് റസിയ വേഗം എഴുനേറ്റ് ജോയലിന്റെ കൈയിൽ പിടിച്ചു. ആ ഫോൺ തിരികെ വെപ്പിച്ചു.

പട്ടു പോലെ ഉള്ള റസിയയുടെ കൈകൾ ജോയലിന്റെ കൈയിൽ അമർന്നു. അവൾ ജോയലിന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

"ഞാൻ പറയാം സാർ. ഞാൻ എല്ലാം പറയാം."

അങ്ങനെ പറഞ്ഞു റസിയ അവിടെ ഇരുന്നു.

എന്നിട്ട് തുടർന്നു.

"ഞാൻ അന്നും ഒരു പർദ്ദ ആയിരുന്നു ഉടുത്തിരുന്നത്. ഇക്ക ലോഡ്ജിൽ റൂം എടുത്ത ശേഷം എന്നേയും കൂട്ടി റൂമിലേക്ക് നടന്നു. റൂമിൽ എത്തി ഇക്ക വാതിൽ ചാരി കുട്ടിയിട്ടു. എന്നിട്ട് എന്നോടൊപ്പം കട്ടിലിൽ ഇരുന്നു.

പിന്നെ എന്നെ കെട്ടിപിടിച്ചു.

ഉമ്മയെയും ഉപ്പയെയും ഉപേക്ഷിച്ചു വന്നതിൽ. ഞാൻ ആകെ സങ്കടത്തിൽ ആയിരുന്നു.

എന്നാൽ ഇക്കയുടെ മനസ്സിൽ എന്നേയും ഇക്കയേയും എന്റെ വീട്ടുകാർ എന്തെങ്കിലും ചെയ്യുമോ എന്ന പേടി ആയിരുന്നു. ഇക്കയുടെ മുഖം കണ്ടാൽ അത് മനസ്സിലാകും.

'എന്താ ഇക്കാ എന്ത് പറ്റി..? ' ഞാൻ ഇക്കയോട് ചോദിച്ചു.

💬 Comments

View all comments