Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് 4 [ഏകൻ] [Climax]
"
ജോയൽ അത് കേട്ട് ഞെട്ടി. എന്നിട്ട് ചോദിച്ചു.
" പറ സത്യമാണോ. നീ ഇപ്പോൾ പറഞ്ഞത് സത്യമാണോ..? "
" സത്യമാണ് ഇച്ചായാ. ഞാൻ ഇച്ചായന്റെ കാലു പിടിക്കാം. എന്റെ സംശയം ശരിയാണെങ്കിൽ. എനിക്ക് ഈ കുഞ്ഞിനെ വേണം ഇച്ചായാ."
"എന്നിട്ടെന്താ നീ ഇത്രയും ദിവസം ഇത് പറയാതിരുന്നത്..?"
" ഞാനും ഞാനും അത് ഓർത്തില്ല ഇച്ചായാ. രണ്ടുദിവസം മുൻപാണ് ഞാൻ അതിനെപ്പറ്റി ഓർക്കുന്നത്. കുറച്ചുദിവസമായി എനിക്ക് വല്ലാത്ത ക്ഷീണം തോന്നുന്നു. അതാ ഞാൻ അതിനെപ്പറ്റി ഓർത്തത്."
" നീ വേഗം എഴുന്നേറ്റ് റെഡിയാവ്. നമുക്കിപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോകാം."
അത് കേട്ട് റസിയ ഞെട്ടി. അവൾ എഴുന്നേറ്റ് ജോയലിന്റെ കാലിൽ കെട്ടിപ്പിടിച്ചു.
"പ്ലീസ് ഇച്ചായാ പ്ലീസ് . എനിക്ക് വേണം ഇച്ചായാ. എനിക്ക് വേണം ഈ കുഞ്ഞിനെ. ഞാനോ എന്റെ ഈ കുഞ്ഞോ ഒരിക്കലും ഇച്ചായനെ ബുദ്ധിമുട്ടിക്കില്ല. ഇതിനെ നശിപ്പിക്കാൻ പറയല്ലേ ഇച്ചായാ. "
" നിന്നോട് ഞാൻ അല്ലെടി പറഞ്ഞെ വേഗം എഴുന്നേറ്റ് റെഡിയാകാൻ. നമുക്ക് ഹോസ്പിറ്റലിൽ പോകാം. നിന്റെ സംശയം സത്യമാണോ എന്ന് നോക്കാം. ആണെങ്കിൽ....? "
അങ്ങനെ പറഞ്ഞു ജോയൽ നിർത്തി.
" ആണെങ്കിൽ പറയിച്ചായ ആണെങ്കിൽ.? എന്റെ ഈ കുഞ്ഞിനെ ഇച്ചായൻ വേണ്ടെന്ന് വെക്കാൻ പറയുമോ..? "
" ഇല്ലെടി പൊന്നെ. നമ്മൾ ഇതിനെ വളർത്തും. എന്റെ കുഞ്ഞായി. നമ്മുടെ കുഞ്ഞായി. പോരെ.? " ജോയൽ പറഞ്ഞു.
"ശരിക്കും!!. സത്യമാണോ ഇച്ചായാ. ഇച്ചായൻ പറഞ്ഞത്.? ഇത് ഞാൻ ആഗ്രഹിച്ചപോലെ ഒരു കുഞ്ഞാണെങ്കിൽ ഞാൻ ഈ കുഞ്ഞിനെ പെറ്റോട്ടെ ഇച്ചായാ.."
💬 Comments
View all comments