0%

Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് 4 [ഏകൻ] [Climax]

Author : VaSco Read All Parts 3.1K

പറിക്കാൻ ഒന്നും നീ ചോദിക്കേണ്ട. എന്നെ കൊണ്ടു പറ്റില്ല പെണ്ണേ. ."

" അതൊന്നുമല്ല ഇച്ചായാ. ഇത് വേറൊരു കാര്യം."

" അതെന്ത വേറെ കാര്യം. നിന്റെ അരയിൽ കെട്ടിയ മിന്ന് നിന്റെ കഴുത്തിൽ കെട്ടണം എന്നാണോ..?"

" അതൊന്നുമല്ല ഇച്ചായാ വേറൊരു കാര്യമാണ്."

" എന്തായാലും നീ പറ നമുക്ക് നോക്കാം. ഞാൻ ചെയ്തു തരാം. "

" എനിക്കെന്റെ ഉപ്പയെയും ഉമ്മയെയും കാണണമെന്നുണ്ട്. ഇച്ചായൻ എനിക്ക് അവരെ ഒന്ന് കാണിച്ചു തരുമോ...?"

"അതിന് നിന്റെ ഉപ്പയെയും ഉമ്മയെയും എനിക്കറിയില്ലല്ലോ പെണ്ണേ. പിന്നെ ഞാൻ എങ്ങനെ കണ്ടുപിടിക്കാനാ."

"അതിന് ഉപ്പയും ഉമ്മയും താമസിച്ച പഴയ വീട്ടിൽ പോയി അന്വേഷിച്ചാൽ പോരെ ."

" അത്രയേ ഉള്ളൂ അത് നമുക്ക് നോക്കാം. നീ പേടിക്കേണ്ട. നമ്മുടെ കുഞ്ഞ് ഭൂമിയിലേക്ക് വരുന്നതിനു മുൻപ് ഉപ്പയെയും ഉമ്മയെയും ഞാൻ കാണിച്ചു തരാം. അതിനെ ഇനി എന്റെ മൊഞ്ചത്തി പെണ്ണ് സങ്കടപ്പെടേണ്ട."

എന്നാൽ പഴയ വീട്ടിൽ പോയി നോക്കിയപ്പോൾ അവർ അവിടെ താമസം ഉണ്ടായിരുന്നില്ല.

ഒന്ന് രണ്ടുമാസത്തോളം ജോയൽ അവരെക്കുറിച്ച് അന്വേഷിച്ചു. എന്നാൽ ഒരു തുമ്പും കിട്ടിയില്ല. റസിയയ്ക്ക് ഇത് ഒമ്പതാം മാസമാണ്. ഇപ്പോൾ റസിയയുടെ അടുത്ത് പോലും ബഷീർ വരാറില്ല.

അവൾ ഗർഭിണിയായ ശേഷം റസിയ ബഷീറിനെ കുറിച്ച് ആലോചിക്കാറ് പോലുമില്ല. അവളുടെ ഉള്ളിൽ എന്നും ജോയലും കുഞ്ഞു മാത്രമാണ്. ആ സമയമൊക്കെ ബഷീർ ആശുമ്മയുടെ കൂടെയാണ്.

ഒരു ദിവസം രാവിലെ.

"സർ ഞങ്ങൾ പോകുന്നു. ഞാൻ ബഷീറിന്റെ കുഞ്ഞിന്റെ ഉമ്മയാകാൻ പോവുകയാണ്.

ബഷീറിന്റെ കുഞ്ഞ് എന്റെ വയറ്റിലുണ്ട്. അതുകൊണ്ട്

💬 Comments

View all comments