0%

Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് 4 [ഏകൻ] [Climax]

Author : VaSco Read All Parts 3.1K

ഇനിയും ഇവിടെ താമസിക്കുന്നില്ല. ഞാൻ ബഷീറിനേയും കൊണ്ട് എന്റെ നാട്ടിലേക്ക് പോകുന്നു. ഞങ്ങൾ വിവാഹം കഴിച്ചു ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഞങ്ങളോട്

ദേഷ്യം തോന്നരുത്. വെറുപ്പും തോന്നരുത്. "

അങ്ങനെയൊരു കത്തെഴുതി വെച്ച് ആശുമ്മയും ബഷീറും അവിടെനിന്നും പോയി.

അത് വായിച്ച് രണ്ടുപേരും ചിരിച്ചു.

അന്ന് വൈകുന്നേരത്തോടുകൂടി റസിയയ്ക്ക് വേദന തുടങ്ങി. ജോയൽ അവളെ വേഗം ഹോസ്പിറ്റലിൽ എത്തിച്ചു. അങ്ങനെ ഹോസ്പിറ്റലിൽ നിൽക്കുമ്പോഴാണ് ജോയലിന്റെ ഫോണിൽ ഒരു കോൾ വന്നത് .

വിളിച്ചത് ജോണി ആയിരുന്നു. ജോയൽ റസിയയുടെ ഉപ്പയെയും ഉമ്മയെയും അന്വേഷിക്കാൻ ഏൽപ്പിച്ചത് അവനെയായിരുന്നു. ജോണി അവരെ കണ്ടുപിടിച്ചെന്നും. അവരെയും കുട്ടി ഫാം ഹൗസിലേക്ക് വരുന്നുണ്ടെന്നും പറയാനായിരുന്നു വിളിച്ചത്.

എന്നാൽ ജോയൽ അവരോട് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു.

അവർ അവിടെ എത്തുമ്പോഴേക്കും റസിയ ഒരു പെൺ കുഞ്ഞിനെ പ്രസവിച്ചിരുന്നു. ആ കുഞ്ഞിനെ ജോയൽ ഏറ്റുവാങ്ങി റസിയയുടെ ഉമ്മയുടെ കയ്യിൽ കൊടുത്തു.

" ഇതാ ഉമ്മയുടെ മോളുടെ കുഞ്ഞ്. എന്റെ കുഞ്ഞ്. എന്റെ സിയകുട്ടിയുടെ കുഞ്ഞ്. റസിയ എന്റെ ഭാര്യയാണ്. "

കാര്യങ്ങൾ അതിനുമുമ്പ് കുറച്ചൊക്കെ ജോണി അവരോട് പറഞ്ഞിരുന്നു. അവർക്ക് അതിൽ സന്തോഷമായിരുന്നു. ഒരു എതിർപ്പും ഉണ്ടായിരുന്നില്ല.

റസിയയെ റൂമിലേക്ക് മാറ്റി. അവിടെ തന്റെ ഉപ്പയെയും ഉമ്മയെയും കണ്ടപ്പോൾ റസിയ കരഞ്ഞു. ഉപ്പയെയും ഉമ്മയെയും കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ ജോയിലിന്റെ മാറിൽ വീണു കരഞ്ഞു.

" നീ എന്തിനാ എന്റെ സിയകുട്ടി കരയുന്നത്. ഞാൻ എന്നോട് പറഞ്ഞ വാക്ക് പാലിച്ചില്ലേ. നിനക്ക് നിന്റെ ഉപ്പയെയും ഉമ്മയെയും കാണാൻ പറ്റിയില്ലേ.. പിന്നെ ഇനിയും എന്തിനാ കരയുന്നത്.? "

💬 Comments

View all comments