Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust]
ബസ് സ്റ്റോപ്പുവരെ ഒരു 200 മീറ്റർ ഇനിയും നടക്കാൻ ഉണ്ട്. എല്ലാവരും മഴയെ ശപിച്ചുകൊണ്ടായിരിക്കും വഴിയിൽ നിൽക്കുന്നത്. എന്നാൽ എന്റെ മനസ് മഴയിൽ തുള്ളിച്ചാടുകയാണ്.
വണ്ടി കടയോട് ചേർത്തു നിർത്തി. വിൻഡോ തുറന്ന് എന്നെ കണ്ടതും ലീനേച്ചി അടുത്തേക്ക് വന്നു.
: കുട എടുത്തിട്ടില്ല അല്ലേ.... വാ കയറ് ഞാൻ ബസ് സ്റ്റോപ്പിൽ ആക്കാം.
: വേണ്ടെടാ... നീ വിട്ടോ. വിഷ്ണുവിനെ വിളിച്ച് പറഞ്ഞിട്ടുണ്ട് കുട എടുത്തിട്ട് വരാൻ.
: അതൊന്നും വേണ്ട... നിങ്ങൾ കയറ് എന്റെ ടീച്ചറേ... അവരെ കൂടെ വിളിക്ക്.
(അവിടെ ഉണ്ടായിരുന്ന രണ്ടുപേരെയും ലീനേച്ചിയെയും കൂട്ടി വണ്ടി വിട്ടു. അതിനിടയിൽ വിഷ്ണുവിനെ വിളിച്ച് വരേണ്ടെന്ന് പറഞ്ഞു. പുറകിൽ ഇരിക്കുന്ന രാധേച്ചിയും റാബിത്തയും നാട്ടിൽ തന്നെയുള്ള ഒരു കമ്പനിയിൽ പണിക്ക് പോകുന്നതാണ്. അവർക്ക് നടന്ന് പോകാനുള്ള ദൂരമേ ഉള്ളു. ഒരു അര കിലോമീറ്റർ നടന്നാൽ കമ്പനി എത്തും. ആ കമ്പനി ഉള്ളതുകൊണ്ട് നാട്ടിൽ ഉള്ള കുറേ പെണ്ണുങ്ങൾക്ക് ജോലി കിട്ടി.)
രാധ : മോൻ എപ്പോഴാ വന്നത്.... നിത്യ വന്നോ?
ഞാൻ : ഞങ്ങൾ ഇന്നലെ വന്നു രാധേച്ചി. അമ്മായി വീട്ടിൽ ഉണ്ട്.
രാധ : ആഹ്... വരുമെന്ന് ഉഷേച്ചി പറഞ്ഞിരുന്നു.
ഞാൻ : റാബിത്ത എന്താ ഒന്നും മിണ്ടാണ്ട് നിൽകുന്നേ.... നൗഫൽ വിളിക്കലില്ലേ...
റാബി : ഒന്നും ഇല്ലപ്പ... ഓൻ വെള്ളിയാഴ്ച വിളിച്ചിന്. ലീവ് ഉള്ള ദിവസേ വിളിക്കൂ...
ഓന് പെണ്ണ് നോക്കുന്നുണ്ട്.. നിന്നോട് പറഞ്ഞിനോ... നിങ്ങൾ ഇടക്കൊക്കെ വിളിക്കാറുണ്ട് എന്നല്ലേ ഓൻ പറഞ്ഞത്..
ഞാൻ : വിളിക്കലൊന്നും ഇല്ല ഇത്ത.... മെസ്സേജ്
💬 Comments
View all comments