Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]
മതിയായിരുന്നു.
തുഷാര : അതൊക്കെ കഴിക്കും. ഇനി ഞങ്ങൾ ഉണ്ടാവും ഇവിടെ. അങ്ങനെ അമ്മയും മോളും രക്ഷപെടാമെന്ന് വിചാരിക്കണ്ട..
അമ്മായി വാ... നമുക്ക് അടുക്കളയിൽ പോയി വല്ലതും ഉണ്ടാക്കാം ആദ്യം..
..................
സത്യം പറഞ്ഞാൽ തുഷാര അവരെ ഇങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസമാണ്. ഞാൻ കാരണം അല്ലെ അവർ ഇങ്ങനെ മാനസികമായി തളർന്നത്. എന്നേക്കാൾ കൂടുതലായി തുഷാര അമ്മായിയെയും എന്റെ ഷികുട്ടിയെയും പരിചരിക്കുന്നത് കാണുമ്പോൾ അവളോട് ബഹുമാനമാണ് തോന്നുന്നത്. ഇങ്ങനെ ഒരു പെണ്ണിനെ കിട്ടിയതും എന്റെ ഭാഗ്യമായി. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇതുപോലെ ഇവിടെ വന്ന് ഇരിക്കുവാനും ഇവരുമൊത്ത് അടുത്ത് ഇടപഴകുവാനും സാധിക്കുമോ..
പുറത്ത് നിന്നും എടുത്ത് കൊണ്ടുവന്ന പത്രം ഓരോ പേജുകളായി നോക്കികൊണ്ടിരിക്കുമ്പോൾ ആണ് ഷിൽന അവളുടെ മുറിയിൽ നിന്നും ഇറങ്ങി വന്നത്. എന്നെ കണ്ടതും അവളുടെ മുഖത്ത് എന്തെന്നില്ലാത്ത ചിരി വിടർന്നു. വേഗത്തിൽ എന്റെ അടുത്തേക്ക് നടന്ന് വന്ന് അരികിലായി ഇരുന്നു. എന്റെ മുഖത്തേക്ക് തന്നെ നോക്കി സന്തോഷത്തോടെ ഒരു പുഞ്ചിരി സമ്മാനിച്ചു.
: ഏട്ടാ.....
: ഉം.... എന്താടി മോളേ
: തുഷാര വന്നില്ലേ... അവൾ എവിടെ
: അവൾ ദാ അമ്മായിയുടെ കൂടെ അടുക്കളയിൽ ഉണ്ട്.
: എന്ന ഞാൻ ആദ്യം പോയി അവളെ കണ്ടിട്ട് വരാം... എന്നിട്ട് എന്റെ ഏട്ടനോട് സംസാരിക്കാം കേട്ടോ..
അവിടെ നിന്നും എഴുന്നേറ്റ് പോയ അവൾക്ക് ഇന്നലെ കണ്ടതുപോലുള്ള ക്ഷീണം ഇപ്പോൾ കാണാൻ ഇല്ല. ചിലപ്പോ നന്നായി ഉറങ്ങിയത് കൊണ്ട് ആയിരിക്കും. പിന്നെ ഇന്നലെ ഒത്തിരി നേരം അമ്മായിയുമായി സംസാരിച്ചു എന്ന് പറഞ്ഞിരുന്നല്ലോ.
💬 Comments
View all comments