Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]
പിന്നെ കുറേ നേരം അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു. അപ്പോഴേക്കും പകുതി സങ്കടം പോയി... ഇനി എന്റെ ഏട്ടന് വേണ്ടി എത്ര കാലം കാത്തിരിക്കാനും എനിക്ക് പറ്റും...
: അപ്പൊ അമ്മായി.....
ഇതായിരിക്കും നിന്റെ മുഖത്ത് ഇത്ര സന്തോഷം ഉണ്ടായിട്ടും അമ്മായിയുടെ മുഖം ഇപ്പോഴും വാടിയിരിക്കുന്നത് അല്ലെ...
: അതൊന്നും സാരമില്ല ഏട്ടാ.... അതൊക്കെ മാറിക്കോളും.
: അവസാനം എല്ലാവരെയും സങ്കടത്തിൽ ആക്കുമോ നീ.... ഡി അവർ രണ്ടാളും ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടി അല്ലെ. എന്നിട്ട് നീ ഇങ്ങനൊക്കെ ചെയ്താൽ.... ഇതൊക്കെ ശരിയാണോ ഷീ
: ഏട്ടൻ ഒന്നും അറിയാത്ത പോലെ സംസാരിക്കല്ലേ.... മതി ഇനി ഈ വിഷയം പറയണ്ട. ഇനി നമുക്ക് ഏട്ടന്റെ ഫാമിലി പ്ലാനിംഗ് തുടങ്ങാം എന്തേ
: നീ ഒന്ന് പോയേ... ഒരു പ്ലാനിങ്ങും വേണ്ട. അതൊക്കെ അതിന്റെ വഴിക്ക് നടന്നോളും.
: മ്.... എനിക്ക് വിശക്കാൻ തുടങ്ങി. വാ അടുക്കളയിലോട്ട് പോകാം...
....................
തുഷാരയും അമ്മായിയും കൂടി വീട്ടിലെ പണികൾ ഒക്കെ ഒരുക്കി. അമ്മായിയും ഷിൽനയുമൊത്ത് അവിടെ കുറേനേരം ചിലവഴിച്ച ശേഷം തിരിച്ച് വീട്ടിൽ എത്തി. ഉച്ചയ്ക്കത്തെ ഭക്ഷണവും കഴിച്ച് തുഷാരയുമൊത്ത് ടൗണ് വരെയൊന്ന് പോയി. ഇന്നലെ പറഞ്ഞതുപോലെ ചെറിയൊരു മാലയും താലിയും വാങ്ങി. തിരിച്ചുവരുന്ന വഴി കുറച്ചുനേരം ബീച്ചിലും ചിലവഴിച്ചു. സന്ധ്യയോട് കൂടി വീട്ടിൽ തിരിച്ചെത്തി. അളിയൻ തിരിച്ച് അളിയന്റെ വീട്ടിലേക്ക് പോയിരുന്നു. ചേച്ചി രണ്ടു ദിവസം കഴിഞ്ഞിട്ടേ പോകുന്നുള്ളൂ എന്ന് പറഞ്ഞു. അളിയൻ തിരിച്ച് പോകുമ്പോൾ അവളെയും ദുബൈയിലേക്ക് കൂട്ടുന്നുണ്ട്. ഇനി അധികം ദിവസം ഇല്ല. രണ്ടാഴ്ച്ചകൂടി കഴിഞ്ഞാൽ
💬 Comments
View all comments