Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]
ആളില്ല എന്ന വിഷമം വേണ്ട. വയസാം കാലത്ത് നോക്കാൻ ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ. ആൺ മക്കൾ ഇല്ലാത്തതിന്റെ കുറവ് അവർക്ക് തോനുകയേ ഇല്ല...
: നീയെന്താ സന്യസിക്കാൻ ആണോ പ്ലാൻ... എന്റെ ഷി , എനിക്ക് നിന്നോട് സ്നേഹം ഉള്ളതുകൊണ്ട് പറയുകയാ , നീ ഇതൊക്കെ മറന്ന് ഒരു പുതിയ ജീവിതത്തെ കുറിച്ച് ആലോചിക്കണം. നീ എന്താ കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കാത്തത്. നിന്റെ ഏട്ടൻ ഇപ്പൊ ഇല്ല. ഞാൻ ഇന്ന് വേറൊരു പെണ്ണിന്റെ ഭർത്താവ് ആണ്. അത് നീ ഉൾക്കൊള്ളണം... പ്ലീസ്
: എന്റെ ഏട്ടാ..... ഞാൻ ഏട്ടനെ എപ്പോഴെങ്കിലും ശല്യപ്പെടുത്താൻ വന്നിട്ടുണ്ടോ. വരികയും ഇല്ല. എന്നുവച്ച് എനിക്ക് ഏട്ടനെ സ്നേഹിക്കാൻ പാടില്ല എന്നാണോ. ഇനി എത്ര കാലം കഴിഞ്ഞാലും എന്റെ ഉള്ളിൽ ഒരാളെ ഉണ്ടാവൂ.... അത് ഏട്ടൻ മാത്രമാണ്.
ഏട്ടൻ എന്തിനാ പേടിക്കുന്നത്, എനിക്ക് ഇല്ലാത്ത സങ്കടം എന്തിനാ ഏട്ടന്. ഭർത്താവ് മരിച്ച എത്ര സ്ത്രീകൾ ജീവിതകാലം മുഴുവൻ അവരുടെ വിധവയായി ജീവിക്കുന്നുണ്ട്. അവർക്ക് വെറും സങ്കല്പങ്ങളും ഓർമകളും മാത്രമല്ലേ മുതൽക്കൂട്ടായി ഉള്ളു. എനിക്ക് ഇത് രണ്ടും കൂടാതെ എന്റെ കണ്മുൻപിൽ ഏട്ടനെ കാണാൻ പറ്റുന്നുണ്ടല്ലൊ. അത് മതി എനിക്ക്.
: എന്റെ ഷി..... നീ ശല്യപ്പെടുത്താൻ വന്നിട്ടില്ല പക്ഷെ നീ ഇപ്പൊ കാട്ടിക്കൂട്ടുന്ന ഇതിലും വലുതല്ല നിന്റെ ഒരു ശല്യപ്പെടുത്തലും. നീ ഇങ്ങനെ ഒരു ജീവിതം ഇല്ലാതെ നിൽക്കുന്നത് തന്നെയാണ് എനിക്കും അമ്മായിക്കും കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ. ഞങ്ങളോട് അല്പമെങ്കിലും സ്നേഹം ഉണ്ടെങ്കിൽ നിനക്ക് ഇതൊന്ന് മതിയാക്കികൂടെ...
ഇനി ഞാൻ പോയി
💬 Comments
View all comments