0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.3K

ചത്താൽ എങ്കിലും നിന്റെ മനസ് മാറുമോ... എങ്കിൽ പറ.

: ഏട്ടൻ എന്ത് മണ്ടനാ....
ഇപ്പൊ ഞാൻ വലിയ കുഴപ്പം ഇല്ലാതെയാ ജീവിക്കുന്നത്, ഇനി ഞാൻ വെള്ള സാരിയുടുത്ത് വീടിനുള്ളിൽ ഇരിക്കുന്നത് കാണണോ ഏട്ടന്.

ചിലപ്പോ ഏട്ടന്റെ മനസിലും അമ്മയോട് പക ഉണ്ടാവും അല്ലെ. ഒരു കാര്യം ചെയ്യ്, ഏട്ടൻ പോയി ചത്തോ. എന്നിട്ട് വേണം എനിക്ക് എന്റെ അമ്മയുടെ മുന്നിൽ വിധവയായി ജീവിക്കാൻ. അതിലും വലിയ ശിക്ഷ ഒന്നും ഈ ലോകത്ത് ഒരമ്മയ്ക്ക് കിട്ടാൻ ഉണ്ടാവില്ല...
എങ്ങനുണ്ട്.......

: എന്റെ മോളേ... നിന്റെ പെറ്റമ്മ ആയിട്ടുപോലും എത്ര തവണ ഞാൻ നിന്റെ മുന്നിൽ ശിരസ് കുനിച്ചു മാപ്പ് പറഞ്ഞതാ. എന്നിട്ടും ഈ അമ്മയെ ഇങ്ങനെ കൊല്ലാതെ കൊല്ലണോ...
അമലൂട്ടാ... മതി. ഇനി അവളോട് ഒന്നും പറയണ്ട.

: എന്റെ അമ്മേ..... ഞാൻ ഇതൊക്കെ വിട്ടതാ. അമ്മയോട് ഞാൻ ഇപ്പൊ പഴയപോലെ തന്നെ അല്ലെ പെരുമാറുന്നത്. ഇതിപ്പോ ഏട്ടൻ ഓരോന്ന് പറഞ്ഞു വന്നതുകൊണ്ടല്ലേ എനിക്ക് ഇങ്ങനൊക്കെ പറയേണ്ടി വന്നത്. അമ്മേ..... സ്റ്റിൽ ഐ ലൗ യു അമ്മ.....
ഏട്ടാ ഇപ്പൊ ഞങ്ങൾ വീണ്ടും ചക്കരയും അടയും പോലെ ആയി... പക്ഷെ കണ്ടീഷൻ ഉണ്ട് ട്ടോ, എന്റെ കല്യാണത്തിന്റെ പേരും പറഞ്ഞ് ഇനി എന്നെ നിർബന്ധികരുത് എന്ന്.

: എന്റെ ഷി.... അമ്മായി പറഞ്ഞതുകൊണ്ട് ഞാൻ ഇനി ഒന്നും പറയുന്നില്ല. പക്ഷെ ഉള്ളിൽ സങ്കടം ഉണ്ട് കേട്ടോ. ഇനി ഈ പോകാൻ നേരത്ത് നിന്നോട് അടികൂടി മനസ് വിഷമിപ്പിക്കാൻ ഞാൻ ഇല്ല.
ഞാൻ പോയാലും തുഷാര ഇവിടെത്തന്നെ കാണും.

💬 Comments

View all comments