0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.3K

നിങ്ങൾ ഒരുമിച്ച് പഴയതുപോലെ ജോലിക്ക് ഒക്കെ പോയി സന്തോഷത്തോടെ ഇരിക്ക്.

: അവിടെ പാക്കിങ് ഒക്കെ കഴിഞ്ഞോ അമലൂട്ടാ...

: ആഹ് എനിക്ക് അറിയില്ല... അവിടെ എല്ലാവരും ഓടിനടന്ന് എന്തൊക്കെയോ ചെയ്യുന്നുണ്ട്. നിങ്ങളെ രണ്ടുപേരെയും ചോദിക്കുന്നുണ്ടായിരുന്നു അവളുടെ അമ്മ

: നീ ഇനി എവിടേക്കാ.... ഞങ്ങൾ എന്തായാലും നിന്റെ വീടുവരെ പോയിട്ട് വരാം

: അമ്മായി ഒന്ന് ഇവിടെ വന്നേ... ഒരു കാര്യം പറയാനുണ്ട്.

: അതെന്താ ഏട്ടാ ഞാൻ കേട്ടാൽ... ഇനി പഴയ വല്ല പരിപാടിക്കും ആണോ

: നിന്നോട് പറയാനുള്ളത് നിന്നോട് പറയാം പോരെ... ഇത് എന്റെ അമ്മായിയോട് പറയാനുള്ളതാ... അമ്മായി വന്നേ

(അമ്മായിയുടെ മുറിയിലേക്കാണ് ഞാൻ നേരെ നടന്നു പോയത്. പുറകെ അമ്മായിയും. മുറിയിൽ എത്തി കതക് അടച്ച് രണ്ടുപേരും കിടക്കയിൽ ഇരുന്നു. )

: അമ്മായീ.... എന്നോട് ക്ഷമിക്ക്. വേറെ എന്താ ഞാനിപ്പോ പറയേണ്ടത്. ഇത്രയൊക്കെ ആവുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. എന്റെ കല്യാണം കഴിഞ്ഞാലെങ്കിലും അവൾക്ക് ഒരു മാറ്റം ഉണ്ടാവുമെന്നാണ് ഞാൻ കരുതിയത്. ഇനി ഇപ്പൊ എന്താ ചെയ്യ....

: എന്റെ അമലൂട്ടാ.... നമ്മൾ ചെയ്ത തെറ്റിന്റെ ശിക്ഷ നമ്മൾ തന്നെ അനുഭവിക്കണ്ടേ. നിന്റെ കല്യാണം കഴിഞ്ഞെങ്കിലും ഈ ഒരു ഭാരം നിന്റെ തലയിൽ നിന്നും ഒരിക്കലും പോവില്ലെന്ന് അറിയാം. പക്ഷെ എന്ത് ചെയ്യാം. അവളുടെ വാശിക്ക് മുൻപിൽ തോറ്റുകൊടുക്കാനെ എന്നെക്കൊണ്ട് പറ്റൂ. ഇപ്പൊ എനിക്കും വലിയ വിഷമം ഒന്നും ഇല്ല. അവൾക്ക് അധികം പ്രായം ഒന്നും ആയിട്ടില്ലല്ലോ. എത്രയോ പിള്ളേര് 30 വയസായിട്ടും കല്യാണം ഒന്നും ശരിയാവാതെ ഇരിപ്പില്ലേ.

💬 Comments

View all comments