0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]

Author : wanderlust Read All Parts 20K

അമ്മായിയുടെ അനുജൻ നിർമലേട്ടൻ കടയെല്ലാം നോക്കാം നിങ്ങൾ  പൊക്കോ എന്ന് പറഞ്ഞപ്പോൾ ആണ് മാമനും അച്ഛനും വരാമെന്ന് ഏറ്റത്. മാമനെ കൊണ്ടുപോകണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു. കാരണം മാമൻ ഷിൽനയുടെ കാര്യം ഓർത്ത് എപ്പോഴും ടെൻഷൻ അടിച്ച് ഇരിക്കുകയാണ്. ഇപ്പൊ പതിവില്ലാത്ത രീതിയിൽ മദ്യപാനവും തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മാമന് ഒരു ചേഞ്ച്‌ ആയിക്കോട്ടെ എന്നു കരുതിയാണ് ഞാൻ നിർബന്ധിക്കുന്നത്.

തുഷാരയും ചേച്ചിയും നല്ല ത്രില്ലിൽ ആണ്. അളിയൻ മുൻപ് അവിടൊക്കെ പോയിട്ടുള്ളതാണ്. ഞാൻ ദുബായിൽ വന്നിട്ട് ആദ്യമായാണ് ക്യാമ്പിൽ പോകുന്നത്. താമസ സ്ഥലത്തുനിന്നും കുറച്ചു ദൂരം യാത്രയുണ്ട് അവിടേക്ക്... എന്റെ കാറിൽ എല്ലാവർക്കും കൂടി പോകാമെന്ന് പറഞ്ഞപ്പോൾ അളിയൻ ആണ് വിലക്കിയത്. ദൂരം കൂടുതൽ ഉള്ളതല്ലേ രണ്ടു വണ്ടിയിൽ പോകാമെന്ന് പറഞ്ഞു. ഒരു വണ്ടി കേടായാലും മറ്റേത് ഉണ്ടാകുമല്ലോ എന്നാണ് അളിയന്റെ തിയറി. ഒരു കണക്കിന് നോക്കുമ്പോൾ ശരിയാണ്. കാരണം കുറച്ചു ദൂരം മരുഭൂമിയിൽ കൂടെ ഉള്ളിലേക്ക് സഞ്ചരിക്കുവാൻ ഉണ്ട്.
............................

രണ്ട് വണ്ടികളിലായി ഞങ്ങൾ യാത്ര പുറപ്പെട്ടു. വീട്ടിൽ നിന്നും ഇറങ്ങി നേരെ മാമന്റെ ഓഫീസിൽ പോയി മാമാനേയും കൂട്ടികൊണ്ടാണ് യാത്ര. ഞാനും തുഷാരയും മാമനും എന്റെ കാറിലും, അളിയൻ, ചേച്ചി, കുട്ടൂസൻ, അച്ഛൻ എന്നിവർ അളിയന്റെ കാറിലുമാണ് യാത്ര. കുറച്ചു ദൂരം പിന്നിട്ടപ്പോൾ, പുറകിൽ തന്നെ ഉണ്ടായിരുന്ന അളിയന്റെ വണ്ടി കാണാൻ ഇല്ല. ഞാൻ ഇത് പറഞ്ഞപ്പോൾ മാമൻ ഉടനെ അച്ഛന്റെ ഫോണിലേക്ക് ഡയൽ ചെയ്തു. അവർ പെട്രോൾ നിറയ്ക്കുവാൻ കയറിയതാണെന്നും പിന്നെ എന്തോ കുറച്ച് സാധനങ്ങൾ വാങ്ങണം എന്നും പറഞ്ഞു. ഞങ്ങളോട്

💬 Comments

View all comments