Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]
പറയാം
: അത് മതി.... എന്റെ ഏട്ടന് എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് പറഞ്ഞോ... ഞാൻ കട്ടയ്ക്ക് കൂടെ ഉണ്ടാവും... ഉമ്മ..
: ആണോ.... എന്ന ഒരു വിഷമം പറയട്ടെ....
എനിക്ക് ഒരു പെണ്ണിനെ ഭയങ്കര ഇഷ്ടമാണ്.... അവൾക്ക് ആണെങ്കിൽ ഞാൻ എന്ന് പറഞ്ഞാൽ ജീവൻ ആണ്. നീ സമ്മതിക്കുമെങ്കിൽ നമുക്ക് ഒരു കെട്ട് കൂടി നടത്തിയാലോ...
: ഈ..... ഞാൻ പറഞ്ഞത് തിരിച്ചെടുത്തു... കട്ടയ്ക്കും ഇല്ല കുട്ടയ്ക്കും ഇല്ല... ദുഷ്ടൻ
: ഇത്രയേ ഉള്ളു... കൂടെ നിൽക്കും എന്നൊക്കെ പറയും... എന്നിട്ട് കാര്യത്തോട് അടുക്കുമ്പോ നൈസായിട്ട് മുങ്ങും
: ആഹാ... എന്ന വിളിക്ക് ആ പെണ്ണിനെ... നാളെ തന്നെ കെട്ട് നടത്താം.
: എന്റെ മുത്തേ.... നീ കൂടെ ഉള്ളപ്പോ എനിക്ക് എന്തിനാടി വേറെ പെണ്ണ്...
: അപ്പൊ ഞാനെങ്ങാൻ മരിച്ചാലോ....
: അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ മരിക്കുന്നതുവരെ നിന്റെ ഓർമകളുമായി ജീവിച്ചോളാം... അത് ഓർത്ത് എന്റെ മോള് പേടിക്കണ്ട...
: അയ്യേ...... അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ എന്റെ ഏട്ടൻ അപ്പൊ തന്നെ വേറെ പെണ്ണ് കെട്ടണം. അല്ലാതെ നിരാശ കാമുകനെപോലെ അലഞ്ഞു തിരിയരുത്.
ഏട്ടൻ വേറെ പെണ്ണൊക്കെ കെട്ടി സന്തോഷത്തോടെ ജീവിക്കണം. ഞാൻ അതൊക്കെ ഏട്ടന്റെ കൂടെ നിന്ന് കാണുന്നുണ്ടാകും. ആ പെണ്ണിനെ വേണമെങ്കിൽ ഏട്ടൻ തുഷാരേന്ന് വിളിച്ചോ... ഉറക്കെ വിളിക്കണ്ട കേട്ടോ....
: ഓഹോ... അപ്പൊ ഞാൻ മരിച്ചാലോ... നീ വേറെ കെട്ടുമോ
: ഈ കളി ശരിയില്ലേ.... ഞാൻ വേറെ കെട്ടുവൊന്നും ഇല്ല.
: എനിക്ക് ആവമെങ്കിൽ നിനക്കും ആയിക്കൂടെ...
💬 Comments
View all comments