Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]
പ്രത്യേക വാത്സല്യം ഉണ്ടായിരുന്ന പ്രദീപന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതും അമൽ ആണല്ലോ. അതിനുള്ള കടപ്പാട് എന്നും പ്രദീപിന് അമലിനോട് ഉണ്ടാവും.
ജർമനിയിൽ എത്തിയ ടീം ഉടനെ അമലിനെ ആശുപത്രിയിലേക്ക് മാറ്റി. വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയ തമ്പാനും കോശിയും പരസ്പരം ആശ്ലേഷിച്ചു. കോശിയുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ ടീം തന്നെ രൂപപ്പെടുത്തി. തമ്പാനും ടീമും തിരിച്ച് പോകുന്നതിന് മുൻപായി കോശി ഡോക്ടർ അമലിന്റെ ഇതുവരെയുള്ള ചികിത്സയുടെ വിവരങ്ങൾ എല്ലാം ചോദിച്ച് മനസിലാക്കി.
________/________/_______/________
ഓരോ ദിവസം കഴിയുംതോറും നിത്യയ്ക്കും മോഹനനും വലിയ പ്രാധാന്യം ഇല്ലാതായി വരികയാണ്. കാരണം ഷിൽന 24 മണിക്കൂറും സർവസന്നദ്ധയായി അമലിന്റെ കൂടെതന്നെയുണ്ട്. നഴ്സ്മാരുടെ മഹത്വം നിത്യ മനസിലാക്കിയത് ഈ ദിവസങ്ങളിൽ ആണ്. ഷിൽന ഒരു നഴ്‌സ് ആയും ഭാര്യയും ഒക്കെ ആയി മാറിയ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോൾ അമലിന്റെ കോലം കണ്ടാൽ ആർക്കും തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ താടിയും മുടിയും വളർന്ന് വിരൂപമായിട്ടുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം അതൊക്കെ വെട്ടിയൊതുക്കി തന്റെ ഏട്ടനെ സുന്ദരനായി നിർത്താനും അവൾ മറന്നില്ല. ദിവസവും രണ്ടുനേരം അമലിനെ തുണി നനച്ച് കുളിപ്പിക്കുന്നതും മലമൂത്ര വിസർജ്യങ്ങൾ വൃത്തിയക്കുന്നതും എല്ലാം ഷിൽനയാണ്. അവളുടെ ത്യാഗത്തിനും ആത്മസമർപ്പണത്തിനും മുന്നിൽ അമലിന്റെ ഇപ്പോഴത്തെ അവസ്ഥ തീർച്ചയായും തോറ്റ് പിന്മാറും എന്നതിൽ സംശയം ഒട്ടുമില്ല.
വീണ്ടും ഒരു ദിവസം അമൽ തന്റെ സ്വപ്നത്തിൽ എന്നതുപോലെ ഞെട്ടി വിറച്ചു. കൂടാതെ ചില സമയങ്ങളിൽ അമലിന്റെ കണ്ണ് നിറഞ്ഞ് കണ്ണുനീർ ഒഴുകുന്നതും പതിവായി. കോശി ഡോക്ടറുടെ ആത്മാർത്ഥ പരിശ്രമത്തിനൊടുവിൽ അമൽ കൈകാലുകൾ അനക്കുവാനും തുടങ്ങിയതോടെ ഷിൽനയും നിത്യയും തങ്ങളുടെ
💬 Comments
View all comments