Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]
അപകടം നടന്നിട്ട് ഇന്നേക്ക് 45 ദിവസം ആവുന്നു. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന അമലിന് ഇപ്പോൾ അതിന്റെ സഹായമില്ലാതെ ജീവൻ നിലനിർത്താൻ പറ്റുന്നുണ്ട് എന്നതൊഴിച്ചാൽ മറ്റ് കാര്യമായ പുരോഗതികൾ ഒന്നും തന്നെ ആയിട്ടില്ലെന്ന് പറയാം. ഇടയ്ക്ക് കണ്ണുനീർ പൊഴിക്കും എന്നല്ലാതെ അവന് ഇതുവരെ സ്വബോധം വീണ്ടെടുക്കാൻ ആയിട്ടില്ല. തലയ്ക്ക് ഏറ്റ ക്ഷതം അമലിനെ സാരമായി ബാധിച്ചു എന്നു വേണം കരുതാൻ.
എയർപോർട്ടിൽ നിന്നും നേരെ ഹോസ്പിറ്റലിലേക്ക് വന്ന അമലിന്റെ കുടുംബം അവന്റെ കിടപ്പ് കണ്ട് അക്ഷരാർത്ഥത്തിൽ തകർന്നു എന്ന് വേണം പറയാൻ. പൊട്ടിക്കരഞ്ഞുകൊണ്ട് തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും പുറത്തേക്കിറങ്ങിയ അവരെയും കൂട്ടി മോഹനൻ അമലിന്റെ ഫ്ലാറ്റിലെത്തി. തുഷാരയുടേതും അമലിന്റെയും ഓർമകൾ തളം കെട്ടി നിൽക്കുന്ന മുറിയിൽ നിന്നുകൊണ്ട് അവർ കരഞ്ഞുകൊണ്ട് ദിവസങ്ങൾ തള്ളി നീക്കി.
തന്റെ പ്രിയപ്പെട്ടവരുടെ മരണത്തിനും ഏട്ടന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കും കാരണക്കാരായ ആളുകളെ കണ്ടെത്തണമെന്ന വാശി ഷിൽനയിൽ പുതിയൊരു ഊർജം സമ്മാനിച്ചു. അവസാനമായി തുഷാരയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ആ അപകടം നടന്നത്. തന്റെ ഫോണിൽ റെക്കോർഡ് ആയിരിക്കുന്ന ആ ഓഡിയോ സംഭാഷണം അവൾ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു. ഓരോ തവണ കേൾക്കുമ്പോഴും ഷിൽനയുടെ മനസിൽ ആ രണ്ട് അപരിചിതരോടുള്ള പക കൂടി കൂടി വരികയാണ്. അവസാനം തന്റെ ഏട്ടൻ പറഞ്ഞ വാക്കുകൾ അവൾക്ക് നൽകിയ ശക്തി ചെറുതല്ല.
എല്ലാം തന്റെ വല്യച്ഛനോട് തുറന്ന് പറയണം എന്ന് തീരുമാനിച്ച് ഉറപ്പിച്ച അവൾ മോഹനന്റെ ഫോണിലേക്ക് ഡയൽ ചെയ്ത് ഉടനെ ഫ്ലാറ്റിലേക്ക് വരാൻ നിർദേശിച്ചു. മോഹനൻ പരിഭ്രമിച്ചുകൊണ്ട് ഫ്ലാറ്റിലേക്ക് ഓടിയെത്തി..
മോഹനൻ : എന്താ മോളേ....
💬 Comments
View all comments