Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust]
മാമി എന്നൊക്കെ അമലിനോട് പറഞ്ഞുകൊണ്ടിരുന്നു. ആ കുഞ്ഞു മനസിനെപോലും ആഴത്തിൽ മുറിവേല്പിച്ചിരുന്ന അപകട ദൃശ്യങ്ങൾ ഇന്നും മായാതെ അവന്റെ ഉള്ളിൽ ഇരിക്കുന്നതിന് തെളിവ് ആണ് ഇപ്പോൾ അവൻ അമലിനെ കാണുമ്പോൾ ഓർത്തെടുക്കുന്നത്.
: മോൻ എന്താ ഇപ്പൊ പറഞ്ഞത്... മാമന് മനസിലായില്ല. ഒന്ന്കൂടി പറഞ്ഞേ ....
: മാമി അങ്ങ് ദൂരെ പോയി.... ഇനി കുട്ടൂസനെ കാണാൻ വരൂല...
ഞാൻ ഇനി മിണ്ടൂല മാമിയോട്.... കട്ടി
: മാമി എവിടാ പോയേ.... മോൻ എപ്പോഴാ അവസാനം മാമിയെ കണ്ടത്...
: അന്ന്..... മാമൻ റോഡിൽ കിടന്ന് ഉറങ്ങിയിട്ടല്ലേ...
മാമിക്ക് ഊ... ആയി.. ചോര വന്നിന് മാമ
: മാമന് ഓർമയില്ല മുത്തേ... മാമൻ ഉറങ്ങിപോയിട്ടല്ലേ... മോൻ പറ...
: മാമന്റെ കാറ് പൊട്ടിപ്പോയി....
മാമന് ഓടിക്കാൻ ഒന്നും അറിയൂല അല്ലെ.... ലോറിക്ക് കുത്തീട്ടല്ലേ. അച്ഛാച്ഛൻ കമ്പും... മാമനെ, കാറ് പൊട്ടിച്ചില്ലേ....
(കുട്ടൂസൻ അവന്റെ ഭാഷയിൽ കൈകൊണ്ടും തലകൊണ്ടും ആംഗ്യം കാണിച്ചുകൊണ്ട് അവന്റെ മനസിലുള്ള ദൃശ്യങ്ങൾ ഓരോന്നായി പറഞ്ഞുകൊണ്ടിരുന്നു... പാവം,
മാമി തന്നെ കൂട്ടാതെ പോയെന്ന് പറഞ്ഞ് അവളോട് ദേഷ്യപ്പെട്ട് ഇരിക്കുകയാണ് കുട്ടൂസൻ. )
കുട്ടൂസൻ പറയുന്നത് കേട്ട് അവിടെ നിന്നിരുന്ന എല്ലാവർക്കും ഒരുപോലെ വിഷമമായി. അമലിന് ഇപ്പോഴാണ് ഷിൽന പറഞ്ഞ കഥയിലെ തുഷാരയെക്കുറിച്ച് കൂടുതൽ അറിയണം എന്ന് തോന്നിയത്. ഉടനെ അവൻ ഷിൽനയെ ഉറക്കെ വിളിച്ചു. പുറത്തേക്ക് ഇറങ്ങി വന്ന ഷിൽന അമലിന്റെ പഴയ ഫോണുമായിട്ടാണ് വന്നത്. അപകടത്തിൽ ചെറിയ പൊട്ടലുകൾ അവിടവിടെ ഉണ്ടായിട്ടുണ്ടെങ്കിലും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആയിരുന്നു അത്. പക്ഷെ തന്റെ ഫോൺ ആണ്
💬 Comments
View all comments