0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust]

Author : wanderlust Read All Parts 17.6K

ഇതെന്ന് മറ്റുള്ളവർ പറയുമ്പോഴാണ് അമൽ അറിയുന്നത്.  ഫോൺ തിരിച്ചും മറിച്ചും ഒക്കെ നോക്കിയ ശേഷം അമൽ അത് തുറന്ന് നോക്കുമ്പോൾ സ്ക്രീനിൽ തെളിഞ്ഞു വന്നത് അമലിന്റെയും തുഷാരയുടെയും കല്യാണ ഫോട്ടോയാണ്. കല്യാണ വേഷത്തിൽ തുഷാരയെ രണ്ട് കൈകൊണ്ടും എടുത്ത് പൊക്കി അവളുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്ന അമൽ. ആ ഒരു ചിത്രം കണ്ട അമലിന്റെ തല വീണ്ടും ചൂടുപിടിച്ചു തുടങ്ങി... തന്റെ ചിന്തകൾ പല വഴിക്ക് പോകുന്നത് നിയന്ത്രിക്കാൻ കഴിയാതെ അമൽ വിഷമിച്ചു... എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കിയ ശേഷം അവൻ ഫോണിൽ തന്നെ നോക്കിയിരുന്നു. കുട്ടൂസൻ അമലിന്റെ കൈയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി നോക്കിയ ഉടനെ... മാമാ....മാമി എന്ന് പറഞ്ഞുകൊണ്ട് അമലിനെ തട്ടി വിളിച്ചു...

അമൽ  : അമ്മേ..... ഇത്...
എന്തൊക്കെയാ ഇവിടെ നടന്നത്... എന്റെ കൂടെ നിൽക്കുന്ന ഈ പെൺകുട്ടി ആരാ... എന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞിരുന്നു എന്ന് ഷിൽന പറഞ്ഞു.... അപ്പൊ കല്യാണവും കഴിഞ്ഞിരുന്നോ... എന്നിട്ട് അവളെ മാത്രം കണ്ടില്ലല്ലോ...

ഉഷ  : മോനേ... ഷിൽന പറഞ്ഞതിന്റെ ബാക്കി കൂടി മോൻ അറിയാൻ ഉണ്ട്... എന്തുകൊണ്ടും അവൾ തന്നെയാണ് മോന് അതൊക്കെ പറഞ്ഞുതരേണ്ടത്... മക്കൾ ഇന്ന് തുഷാരയുടെ വീട് വരെ പോയിട്ട് വാ... അവിടെയും ഒരു അമ്മയുണ്ട്, മോൻ വരുന്നതും കാത്ത് മകളുടെ ഓർമകളുമായി കഴിയുന്ന ഒരമ്മ.

ഷി : ഏട്ടൻ റെഡിയായി വാ... നമുക്ക് പോയിട്ട് വരാം.

അമൽ  : മകളുടെ ഓർമകളുമായി കഴിയുന്ന അമ്മയെന്ന് പറഞ്ഞാൽ..... എന്തൊക്കെയാ ഇവിടെ നടന്നത്.....
ദൈവമേ.... എന്റെ തല പെരുക്കുന്നല്ലോ...
അച്ഛാ..... എന്താ എനിക്ക് പറ്റിയത്.

💬 Comments

View all comments