0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust]

Author : wanderlust Read All Parts 17.6K

ബാക്കി സമയം മുഴുവൻ ഏട്ടൻ ദുബായിൽ ആയിരുന്നു. അവൾ ഏട്ടന്റെ അടുത്തേക്ക് വന്നിട്ട് 3 മാസം ആയപ്പോഴേക്കും പോയി.....അവൾ പോയതറിയാതെ ഏട്ടൻ മാസങ്ങൾ ആശുപത്രിയിൽ കിടന്നു.

( ഓടിക്കൊണ്ടിരിക്കുന്ന വണ്ടി റോഡരികിൽ നിർത്തിയിട്ട് അമൽ കാറിന്റെ വളയത്തിൽ തല വച്ചു കിടന്നു അല്പനേരം. തന്റെയുള്ളിൽ തുഷാരയുടെ ഓർമകൾ ഒന്നുമില്ലല്ലോ എന്ന് ഓർത്ത് അവന്റെ കണ്ണുകൾ നിറഞ്ഞു. തുഷാരയെക്കുറിച്ച് ഓർത്ത് ഷിൽനയും കണ്ണുനീർ പൊഴിച്ചു.)

: ഏട്ടാ.... കരയുകയാണോ

: ഹേയ്.... എന്നാലും ഒരു വിഷമം. എനിക്ക് ഒട്ടും ഓർമ വരുന്നില്ലല്ലോ... പക്ഷെ പറഞ്ഞു കേൾക്കുമ്പോൾ വല്ലാത്ത ഒരു സങ്കടം തോനുന്നു...ഞാൻ എങ്ങനാ ആ വീട്ടുകാരെ സമാധാനിപ്പിക്കുക... ദൈവമേ.. വല്ലാത്തൊരു വിധി ആയിപോയല്ലോ..

: തുഷാരയ്ക്ക് അച്ഛനും അമ്മയും ഒരു അനിയനും ഉണ്ട്. പിന്നെ ഒരു മുത്തശ്ശി കൂടി ഉണ്ടാവും അവിടെ. ഏട്ടൻ അവരോടൊക്കെ ഒരു മോനെപോലെ വേണം ഇടപഴകാൻ. അവരുടെയൊക്കെ പ്രാർത്ഥനയുടെ ഫലമായിട്ടാണ് ഞങ്ങൾക്ക് ഏട്ടനെ തിരിച്ചുകിട്ടിയത്.

: ഉം.... എങ്ങാനായിരുന്നു അപകടം സംഭവിച്ചത് ? കുട്ടൂസൻ പറഞ്ഞു ലോറി വന്ന് ഇടിച്ചത് ആണെന്ന്...

: ടിവിയിലും പത്രത്തിലും ഒക്കെ വലിയ വാർത്ത ആയിരുന്നു. വീട്ടിൽ ചെന്നിട്ട് കാണിച്ചുതരാം. എല്ലാം എടുത്ത് വച്ചിട്ടുണ്ട് ഞാൻ.
എതിരേ വന്ന ലോറി ഏട്ടൻ ഓടിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. തുഷാര ഹോസ്പിറ്റലിൽ എത്തുന്നതിന് മുൻപ് പോയി... ഏട്ടനും പോയെന്ന് കരുതിയതാണ്. പക്ഷെ ദൈവം ഏട്ടനെ ബാക്കിയാക്കി. ഞങ്ങൾക്ക് ഒരു തുണയായി ഇനി ഏട്ടനേ ഉള്ളു...

: കുട്ടൂസൻ എങ്ങനാ ഇതൊക്കെ അറിഞ്ഞത്.. അവനും ഉണ്ടായിരുന്നോ കാറിൽ ? വേറെ ആരൊക്കെ ഉണ്ടായിരുന്നു..

💬 Comments

View all comments