Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust]
വാതിൽ പടിയിൽ നിന്ന് നേരെ നോക്കുമ്പോൾ അമൽ കാണുന്നത് കെടാത്ത ഒറ്റത്തിരി വിളക്കിന് മുന്നിൽ മാലയിട്ടുവച്ചിരിക്കുന്ന തന്റെ ഭാര്യയുടെ ചിത്രമാണ്. അകത്തേക്ക് കയറി ഇരുന്ന അമലിന്റെ കണ്ണുകൾ ഉടക്കിയത് ഷോകേസിൽ നിരന്നിരിക്കുന്ന കല്യാണ ഫോട്ടോകളാണ്. അവൻ എഴുന്നേറ്റ് പോയി ഓരോന്നായി എടുത്ത് നോക്കിയ ശേഷം കണ്ണുതുടച്ചുകൊണ്ട് അവിടെ വന്നിരുന്നു. ഒത്തിരി നേരം തുഷാരയുടെ വീട്ടിൽ ചിലവഴിച്ച് അവളുടെ പ്രിയപ്പെട്ടവരുടെയൊക്കെ ദുഃഖത്തിൽ പങ്കുചേർന്ന് അവരുടെ മകന്റെ സ്ഥാനത്ത് എന്നും ഉണ്ടാകുമെന്ന ഉറപ്പും നൽകിയാണ് അമൽ അവിടെ നിന്നും ഇറങ്ങിയത്.
തിരിച്ചു വരും വഴി രണ്ടുപേരും പരസ്പരം ഒന്നും മിണ്ടാതെ വീടുവരെ വന്നു. വീട്ടിൽ തിരിച്ചെത്തിയ അമലിന്റെ കലങ്ങിയ കണ്ണുകൾ കണ്ട് എല്ലാവർക്കും അവനോട് സഹതപമാണ് തോന്നിയത്. ഒന്നും അറിയാതെ ഇത്രയും ദിവസം മരണത്തോട് മല്ലിടിച്ച അമൽ ഈ കാര്യങ്ങൾ ഒക്കെ അറിയുമ്പോൾ മാനസികമായി തളരുകയാണല്ലോ എന്നോർത്ത് എല്ലാവരും സങ്കടപ്പെട്ടു. അമൽ നേരെ തന്റെ മുറിയിൽ പോയി കമഴ്ന്ന് കിടന്ന് തന്റെ ഉള്ളിലെ ദുഃഖം കരഞ്ഞു തീർത്തു. അവനെ സമാധാനിപ്പിക്കുവാനായി നിത്യയും ഷിൽനയും അമലിന്റെ അടുത്ത് ഇരുന്ന് ഒത്തിരി നേരം ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. തുഷാരയോടൊപ്പം തന്റെ മാമനും പോയ വാർത്ത അമലിനെ അക്ഷരാർത്ഥത്തിൽ തളർത്തി എന്നു വേണം പറയാൻ.
...................
രാത്രി ഭക്ഷണം കഴിച്ച് കിടക്കാൻ നേരം അമൽ അമ്മായിയുടെ മുറിയിലേക്ക് കയറിച്ചെന്നു. അമൽ നോക്കുമ്പോൾ നിത്യ എന്തോ ഒരു പുസ്തകം വായിച്ചുകൊണ്ട് കിടക്കുകയാണ്. അമൽ ഉടനെ നിത്യയുടെ കാലുകൾ പിടിച്ച് അമ്മായി എന്നോട് പൊറുക്കണം എന്ന് പറയുമ്പോഴേക്കും നിത്യ ചാടി എഴുന്നേറ്റു.
: അമലൂട്ടാ.... എന്താ ഇത്...
💬 Comments
View all comments