0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]

Author : wanderlust Read All Parts 18K

അമ്മയുടെ വാത്സല്യത്തിന്റെ മധുര ചുംബനം.

ഷിൽനയുടെ മനസ്സ് തുള്ളിച്ചാടുകയാണ്. ഒന്ന് പെട്ടെന്ന് നേരം വെളുത്തിരുന്നെങ്കിൽ എന്ന് പ്രാർഥിച്ചുകൊണ്ടാണ് അവൾ കിടക്കുന്നത്. പതിവില്ലാത്ത രീതിയിൽ അമ്മയെ കെട്ടിപിടിച്ചാണ് അവളുടെ കിടപ്പ്. കൈവിട്ടുപോകുമെന്ന് വിചാരിച്ച സ്വപ്നം തന്റെ സ്വന്തമാവാൻ പോകുന്നതിന്റെ അത്യുന്നതമായ സന്തോഷം അവൾ നിത്യയെ ഇറുകെ കെട്ടിപിടിച്ച് ആഘോഷിച്ചു. തന്റെ മകളുടെ പ്രവർത്തിയിൽ നിത്യയുടെ മനസ് സന്തോഷംകൊണ്ട് തുള്ളിച്ചാടുകയാണ്. എത്ര കാലമായി തന്റെ മകളുടെ സന്തോഷത്തിനായി ആ അമ്മയും കാത്തിരിപ്പ് തുടങ്ങിയിട്ട്. ഏട്ടനുമൊത്തുള്ള ജീവിതം സ്വപ്നം കണ്ട് ഷിൽന ഉറക്കത്തിലേക്ക് വഴുതി വീണു.

.......................

കാലത്ത് തന്നെ എഴുന്നേറ്റ് റെഡി ആയി ഏട്ടന്റെ മുറിയിലേക്കാണ് ഷി പോയത്. നോക്കുമ്പോൾ അമലൂട്ടൻ നല്ല ഉറക്കമാണ്. ഒരു വശം ചരിഞ്ഞ് കാലൊക്കെ മടക്കിവച്ച് അമ്മയുടെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിനെപോലെ അവൻ കിടന്ന് ഉറങ്ങുകയാണ്. അല്പനേരം തന്റെ പ്രിയപ്പെട്ടവന്റെ അടുത്ത് ഇരുന്ന് അവൻ ഉറങ്ങുന്നതും നോക്കി നിന്നു ഷി. അവസാനം അമലൂട്ടന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് അവനെ തട്ടി വിളിച്ചു. മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് വന്ന അമൽ ഷിൽനയുടെ നിർബന്ധത്തിന് വഴങ്ങി പ്രഭാത സവാരിക്ക് റെഡിയായി.

ഇന്നലെ പോയ അതേ വഴികളിലൂടെ അമലിന്റെ മുന്നിലായി ഷിൽന നടന്നു. ഇന്നലെ കണ്ട ഷിൽനയേ അല്ല ഇന്ന്. ഭയങ്കര ഉത്സാഹത്തോടെയും സന്തോഷത്തോടെയും ആണ് അവൾ ഇന്ന് എഴുന്നേറ്റ് വന്നത് തന്നെ. ഇന്നലെ ഷിൽനയുടെ സ്നേഹം തിരിച്ചറിഞ്ഞ അമൽ ഇപ്പോഴാണ് അവളെയൊന്ന് ശരിക്കും നോക്കുന്നത്. പെണ്ണ് ഇത്രയും വളർന്നത് ഞാൻ അറിഞ്ഞില്ലല്ലോ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അവളുടെ പുറകെ അവൻ നടന്നു. കലുങ്ക് വരെ എത്തി

💬 Comments

View all comments