Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]
ഞാൻ തുറന്നത്. നീ നേരത്തെ പറഞ്ഞത് ശരിയാണ്... ഇതൊക്കെ ഒരു നാടകം ആണ്. നാടകം ആവുമ്പോൾ ഒരു നായകനും വില്ലനും വേണ്ടേ... നീ കഥയിലെ നായകൻ അല്ലെ അപ്പൊ ആരാ വില്ലൻ....
( ഇതും പറഞ്ഞ് വൈശാഖ് മഹറൂഫിനെ നോക്കി അട്ടഹസിച്ചു.) ... അതേടാ.... ഞാൻ .... ഞാൻ മാത്രം. ദി വൺ ആൻഡ് ഒൺലി വൈശാഖ് ഭായ്.
( ഇത് കേട്ടതും ലീനയുടെ മുഖം ആകെ മാറി. അവൾ വൈശാഖിനെ തന്നെ തുറിച്ചു നോക്കി. അവളെ നോക്കി ചിരിച്ചുകൊണ്ട് വൈശാഖ് തുടർന്നു. )
അമലേ... നീ ഇപ്പൊ കളിക്കുന്ന നാടകം ഇല്ലേ... അതിന്റെ സംവിധായകൻ തന്നെ ഞാൻ ആണെടാ. ഇവളെ ഇവിടെ എത്തിക്കൽ ആയിരുന്നു എന്റെ ലക്ഷ്യം. അപ്പോഴാണ് നീ വീണ്ടും ശകുനം മുടക്കിയായി എന്റെ മുന്നിൽ വന്നത്. ഒരിക്കൽ എനിക്ക് പറ്റിയ കൈയ്യബദ്ധം ഇനി പറ്റരുതല്ലോ.. അതാണ് നീ പറഞ്ഞപ്പോൾ നിന്റെ കൂടെ ഞാൻ ഇറങ്ങി വന്നത്. ഫ്ലാറ്റിൽ ദിലീപ് വന്നതും ശേഷം അവിടെ നടന്നതും എല്ലാം എന്റെ തിരക്കഥ ആയിരുന്നു. അവൻ എന്റെ ആളാ. അല്ലേ മിസ്റ്റർ ദിലീപ് നായർ.
ദിലീപ് വൈശാഖിന്റെ ഇങ്ങനെയൊരു മുഖം കണ്ടതിന്റെ അന്ധാളിപ്പ് മാറാതെ വൈശാഖിനെ നോക്കി. വൈശാഖിന്റെ വാക്കുകൾ കേട്ട ലീനയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു. അവൾ എഴുന്നേറ്റ് വന്ന് വൈശാഖിന്റെ കവിളിൽ ശക്തിയായി ഒന്ന് കൊടുത്തു. അപമാനം സഹിക്ക വയ്യാതെ വൈശാഖ് അവളുടെ കഴുത്തിന് കുത്തിപ്പിടിച്ച് പുറകിലേക്ക് തള്ളി. നിലത്ത് പോയി വീണ അവളുടെ നെഞ്ചിൽ കാൽ മുട്ട് കുത്തിവച്ച് അവൾക്കു നേരെ വിരൽചൂടികൊണ്ട്
💬 Comments
View all comments