0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32 [Wanderlust] [Climax]

Author : wanderlust Read All Parts 31K

ഒരിക്കൽ പോലും അവൾക്കെന്തെങ്കിലും വേണമെന്ന് എന്നോട് പറഞ്ഞിട്ടില്ല, എനിക്ക് ഇഷ്ടമുള്ളത് വാങ്ങുന്നതും ചെയ്യുന്നതും ആയിരുന്നു അവളുടെ സന്തോഷം. ഒന്നിനും ഒരു അഭിപ്രായം പോലും പറയില്ല. ഞാൻ ചെയ്യുന്നതെന്തോ അതാണ് അവളുടെയും ഇഷ്ടം. ചില ദിവസങ്ങളിൽ ഞാൻ സ്വപ്നത്തിൽ നിന്നെയും അമ്മായിയേയും ഓർത്ത് ഞെട്ടി എഴുന്നേൽക്കും. എന്റെ ശ്വാസ ഗതിയൊന്ന് തെറ്റിയാൽ അവൾ ഉണരും. അവൾ എന്റെ, കൂടെയല്ല ജീവിച്ചത്, എന്റെ ശരീരം മുഴുവൻ അലിഞ്ഞു ചേർന്ന് ജീവിക്കുകയായിരുന്നു. ഒരുവേള ഞാൻ നിന്നെപോലും മറന്നിട്ടുണ്ട് അവളുടെ സ്നേഹത്തിന് മുൻപിൽ. എന്തൊക്കെ ന്യായീകരിച്ചാലും ഇപ്പൊ എന്റെ സന്തോഷത്തോടെയുള്ള ജീവിതം കാണുമ്പോൾ അവളുടെ ഉള്ളിൽ ചെറിയൊരു നീറ്റൽ ഉണ്ടാവും. ഏതെങ്കിലും പെണ്ണിന് സ്വന്തം ഭർത്താവിനെ മറ്റൊരു സ്ത്രീയ്ക്ക് കൊടുക്കാൻ പറ്റുമോടി…എപ്പോഴും എന്നോട് പറയും അവൾക്ക് എന്തെങ്കിലും പറ്റിയാൽ ഏട്ടൻ വേറെ പെണ്ണുകെട്ടി സന്തോഷത്തോടെ ജീവിക്കണം എന്ന്. അത് പറയുമ്പോഴും അവൾ ഉള്ളുകൊണ്ട് കരഞ്ഞിട്ടുണ്ടാവും അല്ലെ ഷീ… നിനക്ക് പറ്റുമോ എന്നെ വേറൊരാൾക്ക് കൊടുക്കുന്നത് ചിന്തിക്കാൻ.. ശരിക്കും ഞാൻ ചെയുന്നത് അവളോടുള്ള വഞ്ചനയല്ലേ എന്ന് ഇടക്കൊക്കെ ഓർക്കാറുണ്ട്.

: എന്റെ ഏട്ടാ… അവൾ ഇപ്പൊ ഇതൊക്കെ കാണുന്നുണ്ടെങ്കിൽ സന്തോഷത്തോടെ തുള്ളിച്ചാടുന്നുണ്ടാവും. ഏട്ടനിൽ അലിഞ്ഞുചേർന്ന അവൾ ആഗ്രഹിച്ചതും ഏട്ടന്റെ സന്തോഷം മാത്രമാണ്. ഞാൻ മുന്നേ പറഞ്ഞില്ലേ ഏട്ടനായി അവൾ കരുതിവച്ചൊരു സമ്മാനമുണ്ടെന്ന്. അതിൽ എഴുതിയത് അതുപോലെ ഞാൻ പറയാം.

“ എന്തിനാ എന്റെ ഏട്ടനെ ഷിൽനയിൽ നിന്നും അകറ്റിയത്, ഞാൻ സ്നേഹിക്കുന്നതിന്റെ ഒരു പതിനായിരം ഇരട്ടി ഷീ സ്നേഹിക്കില്ലായിരുന്നോ ഏട്ടനെ. അവൾ ഇപ്പോഴും സ്വന്തം ജീവിതം വേണ്ടെന്ന് വച്ചത് ഹൃദയം നുറുങ്ങുന്ന വേദനയോടെ അല്ലെ.

💬 Comments

View all comments