0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32 [Wanderlust] [Climax]

Author : wanderlust Read All Parts 31K

ഉറപ്പിച്ച കല്യാണം മുടങ്ങിയാൽ എന്തായിരുന്നു, കുറച്ചു ദിവസം നാട്ടുകാർ പറഞ്ഞു ചിരിക്കും, അല്ലാതെ എന്താവാനാ. എന്നെ വിഷമിപ്പിക്കരുത് എന്ന് കരുതിയാണോ ഏട്ടനെ ഷീയിൽ നിന്നും അകറ്റിയത്. എനിക്ക് ഒരു വിഷമവും ഇല്ലായിരുന്നു. ഞാൻ ഏട്ടനെ സ്നേഹിക്കുന്നു, പക്ഷെ അതൊരു കടുകുമണിയോളമേ ഉള്ളൂ എന്ന് ഷീയുടെ ജീവിതം കാണുമ്പോൾ മനസ്സിലാവുന്നു.അമ്മായീ, ഷീ എന്നൊക്കെ പറഞ്ഞ് ഉറക്കത്തിൽ തൊണ്ട വരണ്ട് ശ്വാസം കിട്ടാതെ ഏട്ടൻ ഞെട്ടി എഴുന്നേൽക്കുമ്പോൾ ഞാൻ അറിഞ്ഞതാണ് ഏട്ടന് അവരോടുള്ള കരുതലിന്റെ ആഴം. കല്യാണം കഴിഞ്ഞതുമുതൽ ഇത് എഴുതുമ്പോൾ വരെ എന്റെ ഏട്ടൻ എന്നെ സ്നേഹിച്ചു വീർപ്പുമുട്ടിച്ചിട്ടേ ഉള്ളു. എന്നോട് ഇത്രയും സ്നേഹം കാണിച്ചെങ്കിൽ ഷിൽനയെ ഏട്ടൻ എങ്ങനെ സ്നേഹിക്കുമെന്ന് ചൂണ്ടിക്കാണിക്കാൻ ഇതുവരെ ഈ ഭൂമിയിൽ ഒരുദാഹരണം ഉണ്ടായിട്ടുണ്ടാവില്ല. എനിക്ക് ആകെയുള്ള വിഷമം ഞാൻ കാരണം ഇവർ രണ്ടുപേരും അകന്നല്ലോ എന്ന് മാത്രമാണ്. എന്നെങ്കിലും എനിക്കൊരു മരണമുണ്ടെങ്കിൽ അത് ഞാൻ സന്തോഷത്തോടെ എന്റെ ഏട്ടനുവേണ്ടി സ്വീകരിക്കും. എന്നിട്ട് അടുത്ത ജന്മത്തിലെങ്കിലും ഷിൽനയായി ജനിക്കണം എനിക്ക്. അമലൂട്ടന്റെ ഷിൽനയായി….

സോറി ഷിൽനേച്ചി… മരിക്കാൻ പേടിയായതുകൊണ്ടാണ്, പിന്നെ കുടുംബത്തിനുണ്ടാവുന്ന നാണക്കേടും, അല്ലെങ്കിൽ ഞാൻ എന്നേ സന്തോഷത്തോടെ എന്റെ ഏട്ടനെ ഏച്ചിയുടെ കൈകളിൽ ഏൽപ്പിച്ചേനെ… “

തുഷാരയുടെ വാക്കുകൾ പറഞ്ഞുകഴിഞ്ഞ ഷിൽനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അല്പനേരത്തെ നിശബ്ദതയ്‌ക്കൊടുവിൽ എന്റെ തലയിൽ തലോടിക്കൊണ്ട് അവൾ ഏട്ടാ എന്ന് ഇടറിയ ശബ്ദത്തിൽ വിളിച്ചു. അവളോട് തിരിച്ചു എന്തെങ്കിലും പറയാൻ പറ്റാതെ തൊണ്ടയിടറി, കണ്ണുനീർ ഒഴുക്കികൊണ്ട് നെഞ്ചിൽ കിടന്ന എനിക്ക് ഇപ്പോൾ കേൾക്കുന്നത് തുഷാരയുടെ ഹൃദയതാളമാണ്..

: തുഷാരേ……

: ഏട്ടാ…ഞാൻ ഇവിടെത്തന്നെ ഉണ്ട്. എന്നും

💬 Comments

View all comments