0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 6 [Wanderlust]

Author : wanderlust Read All Parts 185.3K

ആരുടെയ സെലക്ഷൻ എന്ന് നോക്കണം അല്ലെ ഏട്ടാ....

: ആഹ്.... ഒരു പൊട്ടി പെണ്ണ് എടുത്ത് തന്നതാ.... വലിയ കുഴപ്പമില്ല...

: ചങ്ക് പറിച്ച് കാണിച്ചാലും ചെമ്പരത്തിപ്പൂ എന്ന് തന്നെ പറയണം....

: കൊള്ളാമെടി.... ഞാൻ ചുമ്മാ പറഞ്ഞതാ... ഇത്ര ഫിറ്റ് ആയിരിക്കും എന്ന് ഞാൻ കരിതിയില്ല....

: ഇനി മക്കൾ രണ്ടാളും വന്നേ.... കഴിക്കാം

രാവിലെ തന്നെ അമ്മായിയുടെ കൈപുണ്യത്തിൽ വിരിഞ്ഞ ദോശയും സാമ്പാറും കഴിച്ചുകൊണ്ട് ഞങ്ങൾ രണ്ടുപേരും ഹോസ്പിറ്റലിലേക്ക് യാത്ര തിരിച്ചു.....

: പേടിയുണ്ടോടി....

: ഏട്ടൻ പതുക്കെ പോയാ മതി...

: അതല്ല പെണ്ണേ.... ഡ്യൂട്ടിക്ക് കയറുന്ന കാര്യമാ ഞാൻ ഉദ്ദേശിച്ചത്...

: ഹേയ് അതൊന്നും ഇല്ല.... ഞാൻ പഠിച്ച ജോലി തന്നെയല്ലേ... പിന്നെ അവിടെ ഫുൾ മലയാളികളും ആണ്....

: എങ്കിൽ കുഴപ്പമില്ല..... അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ എന്നെ വിളിച്ചാൽ മതി...

: എന്നിട്ടോ..... സിനിമയിൽ ഒക്കെ കാണുന്ന പോലെ രക്ഷകനായി പറന്ന് വരുമോ....

: പറനൊന്നും വരില്ല..... പക്ഷെ വരും... ആ ഉറപ്പ് തരാം...

: ഒരു കുഴപ്പവും ഇല്ല ഏട്ടാ.... എന്തേലും ഉണ്ടെങ്കിൽ ഞാൻ പറയാം ട്ടോ....

: എടി നീ മറ്റേ കാര്യം മറക്കണ്ട.... നോക്കണേ..

: ഏത്.... ആ പെണ്ണിനെ ആണോ...

: ആ അതെന്നെ.... അതല്ലെങ്കിൽ വേറെ ആയാലും കുഴപ്പമില്ല....

: അയ്യട.... പൂതി കൊള്ളാലോ മോന്റെ...

: പുരനിറഞ്ഞ് നിൽക്കുന്ന ഏട്ടനെ കെട്ടിച്ചുവിടാനുള്ള ഒരു ആഗ്രഹവും ഇല്ലല്ലോ ഈ പെണ്ണിന്....

: അതിന് ഞാൻ മുന്നേ പറഞ്ഞതല്ലേ എന്നെ കെട്ടിക്കോ എന്ന്...

💬 Comments

View all comments