Chapter Title : പൊന്നുവിന്റെ അനു 2 [ഗന്ധർവൻ]
പെണ്ണുകിട്ടാത്തത് കൊണ്ടല്ലാട്ടോ, അയാൾക്ക് ഇങ്ങനെ അടിച്ച് പൊളിച്ച് ജീവിക്കുന്നതാണ് ഇഷ്ടം.
പിന്നെ ആളിൻ്റെ കയ്യിൽ ഒരു പിസ്റ്റോളുണ്ട് അതുകൊണ്ടു ഒരാളെ തീർത്തിട്ടുണ്ട് എന്നൊക്കെ ഡോസിൽ ഇടക്ക് വെടി പറയാറുണ്ട്, എനിക്ക് സത്യവസ്ഥയൊന്നും വ്യക്തമായി അറിയില്ല.
ശെരി അത് എങ്ങനെയോ ആവട്ടെ, അതല്ലാലോ നമ്മുടെ വിഷയം. നമുക്ക് കഥയയിലോട്ട് വരാം, അങ്ങനെ ഞങ്ങൾ ഒരോ പെഗ് കൂടി അടിച്ചു, " നീ ഇന്ന് ലീവ് ആക്കിയിട്ട് എങ്ങോട്ട് പോയതാട" രവിയേട്ടൻ എന്നോട് ചോദിച്ചു.
എങ്ങോട്ടും പോയില്ല ഞാൻ ചുമ്മാ ടൗൺ വരെ കറങ്ങാൻ പോയി അത്ര തന്നെ എന്ന് ഞാൻ പറഞ്ഞ് ഒഴിയാൻ നോക്കി, പക്ഷേ അയാൾ എന്നെ വിട്ടില്ല "സത്യം പറയട നിന്നെ എനിക്ക് അറിയുന്നതല്ലെ" എന്നും പറഞ്ഞ് അയാൾ ഒരു ആക്കിയ ചിരി ചിരിച്ചു.
ഞാൻ ഒരു ഫ്രണ്ടിൻ്റെ കൂടെ കറങ്ങാൻ പോയി മലമ്പുഴയിൽ എന്ന് പറഞ്ഞു,
ഉടനെ അയാളുടെ അടുത്ത ചോദ്യം "ഫ്രണ്ട് ആണോ പെണ്ണോ", ആണ് പിന്നല്ലാതെ നമ്മുടെ എൻ്റെ കൂടെ ഏതു പെണ്ണ് വരാനാ രവിയേട്ട എന്നും പറഞ്ഞ് ഞാൻ ചിരിച്ചു. ശെരി ശെരി ആയിക്കോട്ടെ ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളൂ,
എന്നും പറഞ്ഞ് ആയാൾ ഒരു പെഗ് കൂടി ഒഴിച്ച് അടിച്ചു. അപ്പോഴേക്കും എൻ്റെ ഫോണിൽ ഒരു കോൾ, ഞാനാണെങ്കിൽ ഫോൺ ടേബിളിൽ വെച്ചിരിക്കുവായിരുന്നു, രവിയേട്ടൻ വേഗം ഫോൺ എടുത്തുനോക്കി.
അനു കൂടാതെ ഒരു ലൗ ചിഹ്നവും, "ആരാടാ ഇത് സത്യം പറയട" എന്ന് അയാൾ , ഫ്രണ്ട് എന്ന് ഞാനും, "ശെരി നമുക്ക് ഇപ്പൊ ഇതാരണെന്ന് അറിയാം" എന്നും
💬 Comments
View all comments