Chapter Title : പൊന്നുവിന്റെ അനു 2 [ഗന്ധർവൻ]
പറഞ്ഞുകൊണ്ട് അയാൾ കോൾ എടുത്ത് ലൗഡ് സ്പീക്കർ ഇട്ടു.
"എടാ പൊന്നു മരുന്ന് വാങ്ങിത്തരാമെന്ന് പറഞ്ഞിട്ട് വാങ്ങി തരാതെ പോയി ലെ" എന്ന് അവൾ പറഞ്ഞു, ഞാൻ അപ്പോഴേക്കും അനു ഫോൺ ഫ്രണ്ടിൻ്റെ കയ്യിലാണ് കോൾ കട്ട് ചെയ്യ് എന്ന് ഉറക്കെ പറഞ്ഞു.
ഭാഗ്യത്തിന് അവൾ വേഗം ഫോൺ കട്ട് ചെയ്തു, അപ്പോഴേക്കും രവിയേട്ടൻ "സത്യം പറയട ആരാടാ ഇവൾ,
എന്ത് മരുന്നാ നീ വാങ്ങി കൊടുക്കാം എന്ന് ഏറ്റത് മര്യാദക്ക് സത്യം പറഞ്ഞോ", ശെരി ഇത് മാത്രമായിട്ട് നിങ്ങളോട് പറഞ്ഞില്ല എന്ന് വേണ്ട, 2 വർഷം ആവറായി തുടങ്ങിയിട്ട് അത്ര തന്നെ എന്ന് ഞാൻ പറഞ്ഞു.
"എട കള്ളാ എന്നിട്ട് ഇതുവരെ നീ എന്നോട് പറഞ്ഞില്ലല്ലോ, ശെരി അത് പോട്ടെ നീ എന്ത് മരുന്നാ അവൾക് വാങ്ങി കൊടുക്കാത്തത്" അയാൾ ചോദിച്ചു,
അയ്യോ നിങ്ങൾ ഉദ്ദേഷിക്കുന്ന ഒന്നുമല്ല അവൾക്ക് വെയിലത്ത് കറങ്ങാൻ പോയതുകൊണ്ട് ഒരു തലവേദന, അതിനുള്ള മരുന്ന് വാങ്ങി കൊടുക്കാം എന്ന് പറഞ്ഞിരുന്നു, അത് ഞാൻ മറന്നു അതിനെയാണ് അവൾ വിളിച്ചു പറയുന്നത്.
"അതാണ് ഞാൻ പെണ്ണ് കെട്ടാത്തത് തല വേദനയാണ് ആണുങ്ങൾക്ക്" എന്നും പറഞ്ഞ് അയാൾ ചിരിച്ചു, പെണ്ണ് തലവേദനയാണെന്നും പറയും രാത്രി പെണ്ണില്ലാതെ ഉറങ്ങത്തുമില്ല എന്ന് ഞാൻ മെല്ലെ പിറുപിറുത്തു
. "എന്ത് ഞാൻ കേട്ടില്ല" എന്ന് അയാൾ ചോദിച്ചു, നമ്മളൊന്നും പറഞ്ഞില്ലേ എന്നും പറഞ്ഞ് ഞാൻ ഒഴിഞ്ഞു, അയാൾ:ശെരി അത് പോട്ടെ നിൻ്റെ അനു ഇപ്പൊ എന്ത് ചെയ്യുന്നു? ഞാൻ: ബി എസ് സി ഫിസിക്സ് അയാൾ:അതെയാ ആദ്യ വർഷം
💬 Comments
View all comments