0%

Chapter Title : പൊന്നുവിന്റെ അനു 2 [ഗന്ധർവൻ]

Author : Kambikathakal Read All Parts 788

റൂമിൽ കേറി അവളെ വിളിച്ച് പഞ്ചാരയടിച്ച് ഇരുന്നു ഇന്ന് മലമ്പുഴയിൽ പോയി നടന്ന കാര്യങ്ങളെ കുറിച്ചൊക്കെ ആയിരുന്നു സംസാര വിഷയം, അങ്ങനെ രണ്ടാളും ക്ഷീണം കാരണം നേരത്തെ ഉറങ്ങി.

അങ്ങനെ രാവിലെ എഴുന്നേറ്റ് ഞാൻ നേരെ അവളുടെ കോളേജിലേക്ക് പോയി, ഞങ്ങൾ ബസ് സ്റ്റോപ്പിൽവച്ച് പതിവ് പോലെ സംസാരിച്ച് ഇരുന്നു, പിന്നെ ഇന്നലെ വേടിക്കാൻ മറന്ന മരുന്നും ഞാൻ വാങ്ങിയിട്ടുണ്ടായിരുന്നു. ഞാൻ എൻ്റെ കോളേജിലോട്ട് പോവാൻ നേരം ആ മരുന്നും കൊടുത്ത് പിന്നെ നാളത്തെ ഇൻ്റർവ്യൂ അവളെ ഒന്ന് ഓർമ്മിപ്പിക്കുകയും ചെയ്ത് ഞാൻ വണ്ടി വിട്ടു, പതിവ് പോലെ ഇന്നത്തെ ദിവസവും കടന്നുപോയി.

ഇന്നാണ് ബുധനാഴ്ച, അവൾക്ക് രവിയേട്ടൻ്റെ പി എ പോസ്റ്റിനുള്ള ഇൻ്റർവ്യൂ, അതും ചിറ്റൂരിലുള്ള അയാളുടെ ഗസ്റ്റ് ഹൗസിൽ വെച്ച്. രവിയേട്ടൻ വാട്ട്സാപ്പിൽ മെസ്സേജ് അയച്ചിരിക്കുന്നു *എടാ നീ ഒരു 9 മണിയാവുമ്പോഴേക്കും ഇവിടെ എത്താൻ നോക്ക്, അവളെ ഒരു 10:30ക്കുള്ളിൽ എത്തിയാൽ മതി പറഞ്ഞേക്ക്*. എൻ്റെ പ്ലാൻ എല്ലാം കുളമായി, ഞങ്ങൾ ഒരുമിച്ച് പോവാൻ ആയിരുന്നു പ്ലാൻ, ഞാൻ അവളെ വിളിച്ച് കാര്യം പറഞ്ഞു അവളും "ശെരി ഞാൻ ഒരു ഓട്ടോ പിടിച്ച് അങ്ങോട്ട് എത്താം പൊന്നു വാട്ട്സാപ്പിൽ ലോക്കേഷൻ അയച്ചാൽ മതി"

എന്നും പറഞ്ഞ് കോൾ വെച്ചു. അങ്ങനെ ഞാൻ ലോക്കേഷൻ അയച്ചുകൊടുത്തു, എന്നിട്ട് വേഗം കുളിക്കാൻ സമയം ഇപ്പൊത്തന്നെ 8:30 ആയി, ഞാൻ വേഗം കുളിച്ച് റെഡയായി നേരെ ഗസ്റ്റ് ഹൗസിൽ പോയി സമയം 9:15 ആയി. ഞാൻ നേരെ അകത്തുകേറി നോക്കുമ്പോഴുണ്ട് ദേ രവിയേട്ടൻ രാവിലെ തന്നെ അടി

💬 Comments

View all comments