0%

Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 8 [Chithra Lekha]

Author : Kambikathakal Read All Parts 167
ചില ആഗ്രഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ വിവാഹം കഴിഞ്ഞതിൽ പിന്നെ ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല.... അയാൾ നാടുവിട്ടു പോയപ്പോൾ സങ്കടം തോന്നി എങ്കിലും എന്റെ കഴുത്തിൽ താലി കെട്ടിയ മറ്റൊരാൾ ഒപ്പം ഉള്ളപ്പോൾ ഞാൻ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാൻ പാടില്ല എന്നു തന്നെയാണ് ഉറപ്പിച്ചത്... രാജി അമ്മയുടെ വാക്കുകളിലെ വ്യത്യാസം മനസിലാക്കി ഇന്നലെ വരെയും കുമാർ അങ്കിളിനെ അദ്ദേഹം എന്നു മാത്രമാണ് പറഞ്ഞിരുന്നത്... അച്ഛനെ നിന്റെ അച്ഛൻ എന്നാണ് വിളിച്ചു പറയുന്നത്...എന്നാൽ ഇന്ന് അങ്കിളിനെ അയാൾ എന്നും അച്ഛനെ മറ്റൊരാൾ എന്നും പറഞ്ഞിരിക്കുന്നു...
രണ്ടു പേരോടും അമ്മക്കുള്ള അകൽച്ച വാക്കുകളിൽ വ്യക്തം... ലക്ഷ്മി.... വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ സന്തോഷം തോന്നി സ്നേഹിച്ചിരുന്ന കാലത്തു പല സ്വപ്നങ്ങളും എല്ലാ പെണ്ണിനേയും പോലെ എനിക്കും ഉണ്ടായിരുന്നു.. കാലം പോയപ്പോൾ നമ്മൾ അതിനെ അതിജീവിച്ചു മുന്നേറി.. എന്റെ സ്വപ്നങ്ങളും സങ്കല്പവും എല്ലാം മാറി മറിഞ്ഞ ദിവസങ്ങളിൽ ഒന്നാണ് ഇന്നത്തെ ദിവസം... അതു പറയുമ്പോൾ ലക്ഷ്മിയുടെ ശബ്ദം ഇടറി.... രാജി ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി niരവികാരയായി ഇരുന്നു... ലക്ഷ്മി... നീ പോയി ഒരു മണിക്കൂർ കഴിഞ്ഞു കാണും അപ്പോൾ അയാൾ ഇവിടെ വന്നു... രാജിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ലക്ഷ്മിയുടെ വാക്കുകൾ... ആദ്യം കുറേ നേരം സംസാരിച്ചിരുന്നു കുടുംബ വിശേഷങ്ങൾ എല്ലാം മാന്യമായി പെരുമാറുന്നത് കണ്ടപ്പോൾ ഞാൻ ഒന്നും തെറ്റായി ധരിച്ചില്ല.. പിന്നെ പിന്നെ അയാളുടെ വാക്കുകൾ മാറി മാറി വന്നു കൊണ്ടിരുന്നു... ഞാൻ അയാളെ ചതിച്ചു വഞ്ചിച്ചു എന്നൊക്കെ.... ഞാൻ എല്ലാത്തിനും മറുപടി പറഞ്ഞു അയാളെ ഒഴിവാക്കാൻ നോക്കി.... പിന്നെ പതിയെ സങ്കട വാക്കുകൾ പറഞ്ഞു കൊണ്ട് അയാൾ വീണ്ടും തുടർന്നു... ആ മനുഷ്യൻ ഈ ലോകത്തു ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്നെയാണെണെന്നും ഇപ്പോഴും അങ്ങനെ തന്നെ ആണെന്നും ഒക്കെ പറഞ്ഞു.. അതിൽ നിന്നെല്ലാം ഞാൻ അയാളെ പിന്തിരിച്ചു..

💬 Comments

View all comments