Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 8 [Chithra Lekha]
എന്ന് വരെ പറഞ്ഞു.... എനിക്ക് അതൊന്നും ഉൾകൊള്ളാൻ കൂടി കഴിഞ്ഞിരുന്നില്ല.... ഇനിയും ഒരാളുടെ മുന്നിൽ കഴുത്തു നീട്ടാൻ എനിക്ക് തോന്നിയില്ല... അമ്മയ്ക്കും അത് അറിയുന്ന കാര്യം തന്നെയല്ലേ...
ലക്ഷ്മി ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു..
രാജി.. സൂസൻ ഒന്ന് രണ്ടു പേരുടെ ഫോട്ടോ കാണിച്ചു തന്നു ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാൻ എന്നിട്ട് അയാൾ ഒരു കുഞ്ഞിനെ എനിക്ക് കിട്ടാൻ വേണ്ടി ഏതെങ്കിലും ഒരുത്തന്റെ കൂടെ ഞാൻ കിടന്നു കൊടുക്കണം എന്ന്..
ലക്ഷ്മി രാജിയുടെ വാക്കുകൾ കേട്ട് ഞെട്ടി....
രാജി... ഒടുവിൽ അച്ഛനില്ലാത്ത ഒരു കുഞ്ഞിനേയും പ്രസവിച്ചു ഞാൻ മറ്റൊരാളിന്റെ കൂടെ ജീവിതം ജീവിച്ചു തീർക്കണം... എനിക്കതിനു കഴിയില്ല എന്ന് അമ്മക്ക് അറിയാമല്ലോ.. അതിലും ഭേദം ഞാൻ മരിക്കുന്നത് ആണ്......
ഉഷ ചേച്ചി അമ്മയോട് ഇതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ഞാൻ കരുതി... എനിക്ക് കുഞ്ഞിനെ തരുന്ന ആളിന് എന്തു വേണമെങ്കിലും കൊടുക്കാം എന്നല്ലേ അമ്മയും പറഞ്ഞത്....
രാജിയുടെ മറുചോദ്യം കേട്ട് ലക്ഷ്മി നിശബ്ദയായി... മുഖം കുനിച്ചു ഇരുന്നു...
ഇന്ന് അയാൾ ആണ് എന്നെ ഇവിടെ കൊണ്ട് വന്നാക്കിയത്... അയാൾക്ക് എന്തു വേണമെങ്കിലും കൊടുക്കാൻ അമ്മ തയ്യാറാകുമോ
രാജിയുടെ ചോദ്യം അക്ഷരർത്ഥത്തിൽ ലക്ഷ്മിയെ പിടിച്ചുലച്ചു.....
തുടരും.............
💬 Comments
View all comments