Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 8 [Chithra Lekha]
വീണ്ടെടുത്ത് പറഞ്ഞു ആ.. അല്ല അല്ല.
ലക്ഷ്മി.... പിന്നെന്താ ഇങ്ങനെ ചിന്തിച്ചു നിൽക്കുന്നത് മണി 10. 30 കഴിഞ്ഞു അതും പറഞ്ഞു ലക്ഷ്മി രാജിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു... എന്താ നിനക്കു വല്ല കുഴപ്പവും തോന്നുന്നുണ്ടോ?
രാജി.... ഇല്ല.. എന്താ അമ്മ അങ്ങനെ ചോദിച്ചത്...
ലക്ഷ്മി...... അല്ല മരുന്നൊക്കെ കഴിക്കുന്നതല്ലേ അതാ ഞാൻ ചോദിച്ചത്...
ലക്ഷ്മിയുടെ ചോദ്യത്തിലെ ഇതിവൃത്തം രാജിക്ക് മനസിലായി..
രാജി.... അതൊന്നുമല്ല ഞാൻ ഇപ്പൊ വരാം അവൾ ചിരിച്ചു കൊണ്ട് ബാത്റൂമിലേക്കു പോയി.. കുറച്ചു സമയം കഴിഞ്ഞു പുറത്തു വന്നു...
രാജിയുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തി ലക്ഷ്മി അവിടെ തന്നെ ഇരിപ്പുണ്ടായിരുന്നു... മകളുടെ മനസിലിരുപ്പ് എന്താണെന്നറിയാതെ അവൾ രാജിയോട് ചോദിച്ചു എന്തെങ്കിലും കുഴപ്പം ഉണ്ടോ?
രാജി... ആർക്കു
ലക്ഷ്മി... നിനക്കു തന്നെ....
രാജി... ചിരിച്ചു കൊണ്ട് പറഞ്ഞു എനിക്കൊരു കുഴപ്പവും ഇല്ല...
ലക്ഷ്മി... പിന്നെന്താ ഞാൻ വന്നപ്പോൾ നീ കുന്തം വിഴുങ്ങിയ പോലെ ഇവിടെ സ്വപ്നം കണ്ട് നിന്നത്...
രാജി... അതോ... അത് ഞാൻ ഇതൊരു മണിയറ ആയിരുന്നെങ്കിൽ എന്നു ചിന്തിച്ചു പോയി അതാ....
ലക്ഷ്മി.... ഹും അപ്പോൾ ഇത് വരെയും ഒന്നും ആയില്ലേ നിന്റെ കാര്യം... ജിജ്ഞാസയോടെ ലക്ഷ്മി ചോദിച്ചു..
രാജി.... ട്രീറ്റ്മെന്റ് നടക്കുന്നുണ്ട് ഇനിയും സമയം വേണ്ടി വരുമെന്ന പറയുന്നേ....
ലക്ഷ്മി.... ആര് പറഞ്ഞു?
രാജി... ഡോക്ടർ...
ലക്ഷ്മി..... ആരോട് പറഞ്ഞു നിന്നോടോ അതോ അവനോടോ പറഞ്ഞത്....
ലക്ഷ്മിയുടെ ചോദ്യം രാജിയെ കാടു കയറിയുള്ള തന്റെ ചിന്തകളിൽ നിന്നും ഉണർത്തി.....പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു രണ്ടാളോടും..
രാജി കള്ളം പറയുന്നു എന്ന്
💬 Comments
View all comments