Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 8 [Chithra Lekha]
ഒറ്റ നോട്ടത്തിൽ ലക്ഷ്മിക്ക് മനസിലായി.. ഞാൻ ഒന്നും അറിയുന്നില്ല എന്നാണോ നീ കരുതുന്നത്... കർക്കശക്കാരിയായ അമ്മയുടെ പഴയ സ്വരമായിരുന്നു അത്... പറയെടീ....
രാജി വിഷമ വൃത്തത്തിൽ പകച്ചു നിന്നു... തന്റെ ശരീരം ദാഹിക്കുന്ന തൃഷ്ണകളെ നിമിഷങ്ങൾ കൊണ്ട് അമ്മക്ക് മുന്നിൽ പറയാതെ പറയേണ്ടി വരും എന്നവൾ ഓർത്തു...
ഉഷ എന്തൊക്കെ ആവും പറഞ്ഞിട്ടുണ്ടാവുക എന്നറിയില്ല എങ്കിലും ദാസിന്റെ കാറിൽ നിന്നും പുറത്തു വരുന്ന തന്നെ അമ്മ കണ്ടിരുന്ന കാര്യം അവൾ ഓർത്തു...
നിശബ്ദത ഭേദിച്ചു കൊണ്ട് ലക്ഷ്മി വീണ്ടും തുടർന്നു...നിനക്കെന്താ പറയാൻ ബുദ്ധിമുട്ടുണ്ടോ അതോ ഞാൻ അതിനി ഉഷയുടെ നാവിൽ നിന്നും തന്നെ കേൾക്കണോ?
രാജി.... വേണ്ട ഞാൻ തന്നെ പറയാം.. വിനുവേട്ടന്റെ കുഴപ്പം കാരണം ആണ് കുഞ്ഞു ഉണ്ടാകാതെ എന്ന് പറഞ്ഞു സൂസൻ അപ്പോൾ അവർ തന്നെയാണ്
ഇങ്ങനെ പറഞ്ഞത്... ഫെർട്ടിലിറ്റി ക്ലിനിക്കിൽ നിന്നും ഒരാളിനെ സെലക്ട് ചെയ്യണം അല്ലെങ്കിൽ കുടുംബത്തിൽ നിന്നും ആരെങ്കിലും ഉണ്ടായാലും മതി എന്ന് പലരും സ്വന്തം ഭർത്താവിന്റെ അച്ഛന്റെ കുഞ്ഞിനെ പ്രസവിക്കുന്നു എന്ന് വരെ പറഞ്ഞു.... എനിക്ക് അതൊന്നും ഉൾകൊള്ളാൻ കൂടി കഴിഞ്ഞിരുന്നില്ല.... ഇനിയും ഒരാളുടെ മുന്നിൽ കഴുത്തു നീട്ടാൻ എനിക്ക് തോന്നിയില്ല... അമ്മയ്ക്കും അത് അറിയുന്ന കാര്യം തന്നെയല്ലേ...
ലക്ഷ്മി ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു..
രാജി.. സൂസൻ ഒന്ന് രണ്ടു പേരുടെ ഫോട്ടോ കാണിച്ചു തന്നു ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാൻ എന്നിട്ട് അയാൾ ഒരു കുഞ്ഞിനെ എനിക്ക് കിട്ടാൻ വേണ്ടി ഏതെങ്കിലും ഒരുത്തന്റെ കൂടെ ഞാൻ കിടന്നു കൊടുക്കണം എന്ന്..
ലക്ഷ്മി രാജിയുടെ വാക്കുകൾ കേട്ട് ഞെട്ടി....
💬 Comments
View all comments