Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 8 [Chithra Lekha]
ആ വീട്ടമ്മ സ്വയം ശപിച്ചു കൊണ്ട് തന്റെ കുടുംബത്തിനുള്ളിൽ നിന്നും ആ ദിവസം തള്ളി നീക്കാൻ പാടു പെടുന്നത് രാജിക്ക് മനസിലായി...
താൻ മതി മറന്നു രമിച്ചു കഴിഞ്ഞു വന്ന ദിവസം തന്റെ അമ്മ നേരിടേണ്ടി വന്ന ആ ദിവസത്തെ അവൾ പശ്ചാത്താപത്തോടെ നോക്കി കണ്ടു.. ഉഷയുടെ വാക്കുകളിൽ നിന്നും അമ്മയുടെ അവസ്ഥ അടുത്തറിയാൻ കഴിഞ്ഞപ്പോൾ ആണ് അവളുടെ അമ്മയുടെ ഉള്ളിലെ സ്ത്രീ യെ മനസിലാക്കാൻ കഴിഞ്ഞത്...
ഒളി കണ്ണ് കൊണ്ട് ലക്ഷ്‌മിയുടെ ഭാവം നോക്കി രാജി പുഞ്ചിരിച്ചു... തന്റെ ആഗ്രഹം സാധിക്കുന്നതിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായ തന്റെ സ്വന്തം അമ്മ തന്നെ ഒരുപാടു സ്നേഹിക്കുന്നു എന്നവൾ തിരിച്ചറിഞ്ഞു.. ഇനി അമ്മയുടെ ആഗ്രഹങ്ങളും സഫലമാകാൻ തനിക്കും പലതും ചെയ്യാൻ കഴിയും എന്നവൾ ശഠിച്ചു...
ആഹാരം കഴിച്ചു കഴിഞ്ഞ രാജി അടുക്കളയിലേക്കു പോയി പത്രങ്ങൾ കഴുകാൻ അമ്മയെ സഹായിക്കാൻ കൂടി...
മൗനം ഭേദിച്ചു കൊണ്ട് രാജി പറഞ്ഞു.. അമ്മ എന്താ കഴിക്കുന്നില്ലേ?
മകളുടെ ലാളിത്യം നിറഞ്ഞ വാക്ക് കേട്ടു ലക്ഷ്മി ഒന്ന് പതറി... താൻ കരുതിയ പോലെ ഉള്ള ഒരു പ്രതികരണവും ആയിരുന്നില്ല രാജിയുടെ ഭാഗത്തു നിന്നും വരുന്നത് എന്നത് അവളിൽ ആശങ്കയുണർത്തി.
എനിക്ക് വിശപ്പില്ല...നീ പോയി കിടന്നോ ഇതൊക്കെ ഞാൻ ചെയ്തു കൊള്ളാം രാജിയുടെ മുഖത്തു നോക്കാതെ ആണ് ലക്ഷ്മി അതു പറഞ്ഞത്...
രാജി... അതു വേണ്ട... അമ്മ വന്നേക്കു ഞാൻ വിളമ്പി തരാം..
ഒറ്റ വാക്കിൽ തീരുമാനം എടുത്തു പെരുമാറിയിരുന്ന ലക്ഷ്മി ആ നിമിഷം സ്തബ്ധയായി.. കടുത്ത സ്വരത്തിൽ പെരുമാറിയിരുന്ന ലക്ഷ്മി മകളുടെ മുന്നിൽ നിശബ്ദയായി...
💬 Comments
View all comments