Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 8 [Chithra Lekha]
നിനക്കറിയേണ്ടത്.. ലക്ഷ്മിയുടെ വാക്കുകളിലെ അമർഷം രാജി മനസിലാക്കി...
രാജി... എനിക്കമ്മയോട് കുറച്ചു സംസാരിക്കണം...
ലക്ഷ്മി.... എനിക്കൊന്നും പറയാനില്ല നീ പോയി കിടക്കാൻ നോക്ക്..അതും പറഞ്ഞു ലക്ഷ്മി ഹാളിലേക്ക് പോയി...
രാജി കിച്ചണിൽ തന്നെ നിന്ന് തന്റെ അമ്മ വരുന്നത് കാത്തു നിന്നു..
ഞൊടിയിടയിൽ ടീപ്പോയിൽ ഉണ്ടായിരുന്ന ഗ്ലാസും പ്ലേറ്റും എടുത്തു തിരികെ വന്നതും രാജിയുടെ കണ്ണുകൾ ലക്ഷ്മിയുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി..
തന്റെ മകളുടെ നോട്ടത്തിനു മുന്നിൽ സ്തബ്ദയായ ലക്ഷ്മി ഒന്നും മിണ്ടാതെ ഗ്ലാസും പ്ലേറ്റും സിങ്കിൽ നിക്ഷേപിച്ചു തിരികെ മുറിയിലേക്ക് പോകാൻ തിരിഞ്ഞതും രാജി പറഞ്ഞു.. അമ്മ എന്തിനാ ഇങ്ങനെ ഒളിച്ചോടുന്നെ?
രാജിയുടെ വാക്കുകൾക്ക് മുന്നിൽ ഉത്തരം മുട്ടിയ ലക്ഷ്മി ഒന്നും മിണ്ടാതെ നിന്നു...
അമ്മ എന്തെങ്കിലും കഴിക്കു ഞാൻ വിളമ്പി തരാം... എനിക്ക് എല്ലാം പറയാൻ ഈ വീട്ടിൽ പിന്നെ ആരാ ഉള്ളത്...
രാജിയുടെ വാക്കുകളിലെ വിഷമം ഉൾക്കൊണ്ട് ലക്ഷ്മിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു... അതു കുറ്റബോധം കൊണ്ടും അവഞ്ജത കൊണ്ടും ആണെന്ന് ഇരുവരും തിരിച്ചറിഞ്ഞു...
എന്നോട് ഒന്നും ചോദിക്കരുത് മോളേ എനിക്കതൊന്നും പറയാൻ കഴിയില്ല ലക്ഷ്മി കണ്ണുനീർ പൊഴിച്ച് കൊണ്ട് രാജിയോട് പറഞ്ഞു....
അമ്മയുടെ വാക്കുകളും കണ്ണുനീരും കണ്ട് രാജിയുടെ കണ്ണുകൾ ഈറനണിഞ്ഞു...
രാജി... എനിക്കറിയാം എന്റമ്മയെ അമ്മ കരയല്ലേ അതും പറഞ്ഞു രാജി കരഞ്ഞു.. ദേ അച്ഛൻ കണ്ടാൽ പിന്നെ എന്താ ഉണ്ടാവുക എന്നറിയില്ല..
ലക്ഷ്മി കണ്ണുനീർ സാരി തുമ്പു കൊണ്ട് തുടച്ചു മുഖം കഴുകി... രാജിയും കണ്ണീർ തുടച്ചു നേരെ നിന്നു..
രാജി... അമ്മ ഇനിയെങ്കിലും എന്തെങ്കിലും കഴിക്കു പ്ലീസ്..
ലക്ഷ്മി.... ഃഉമ്മ്.. മൂളി
രാജി സന്തോഷത്തോടെ ലക്ഷ്മിക്ക് ആഹാരം വിളമ്പി അടുക്കളയിൽ നിന്നു തന്നെ ആഹാരം കഴിച്ചു...
മുറിക്കുള്ളിൽ നിന്നും ലക്ഷ്മിയുടെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ട് ഇരുവരും പരസ്പരം നോക്കി...
ലക്ഷ്മി സാദാരണ ജീവിതത്തിലേക്ക് വീണ്ടും മടങ്ങി വരുമ്പോൾ ദുശ്ശകുനം പോലെ മുഴങ്ങുന്ന ഫോണിന്റെ ഒച്ച രണ്ടു പേരിലും നിശബ്ദത പടർത്തി..
ഞാൻ എടുത്തു കൊണ്ട് വരാം അമ്മ കഴിക്കു രാജി അതും പറഞ്ഞു മുറിയിലേക്ക് പോയി... രാജിയുടെയും
💬 Comments
View all comments