0%

Chapter Title : പൂജ - പ്രസവിക്കാത്തവൾ 2 [Dream Lover]

Author : Dream Lover Read All Parts 96.6K

അടുത്തേക്ക് നടന്നുവന്നു പൂജയിരിക്കുന്ന സൈഡിലെ ഡോർ തുറന്നു അവളോട് പുറത്തേക്കിറങ്ങാൻ പറഞ്ഞു.. കാറിന്റെ ഉളിലുള്ളതിനേക്കാൾ തണുപ്പായിരുന്നു പുറത്തു.. ചെറിയ മഴ പെയ്യുന്നുമുണ്ട്.. അവളുടെ കൈ പിടിച്ചു നേരത്തെ ജീപ്പിൽ നിന്നിറങ്ങിയ ആളുടെ അടുത്തേക്ക് ജീവൻ നടന്നു...

"ഇതെന്റെ ഉറ്റ കൂട്ടുക്കാരൻ ഹാരിസ് "

അവൾ അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു

"ഞാൻ നിങ്ങളുടെ കല്യത്തിനൊക്കെ പങ്കെടുത്തിരുന്നു ശ്രദ്ധിച്ചിരുന്നോ "

അവൾ അന്നത്തെ ടെൻഷനിൽ ആരൊക്കെ വന്നെന്നോ പോയെന്നോ ഓർത്തുവെക്കാൻ സമയം കിട്ടിയില്ല... അവൾ ഇല്ലെന്നുള്ള രീതിയിൽ തല ഇളക്കി..

"സാരമില്ല നമ്മൾക്ക് ഇനിയും കാണാല്ലോ.. അന്ന് കല്യാണത്തിന് കണ്ടപ്പോഴെ ചോദിക്കണമെന്നുണ്ട്.. നിന്നെ ഇതിനു മുൻപേ എവിടെയോ വെച്ചു കണ്ടതുപോലെ.. എവിടെയാ പഠിച്ചത് "

അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

"ഞാൻ ഇവിടെത്തനെയാണ് ജോലി ചെയ്യുന്നത് മുൻപ് കുറച്ചു കാലം ബാംഗളൂരിൽ ഉണ്ടായിരുന്നു"

"ചിലപ്പോൽ ഇവിടെ എവിടേലും വെച്ച് തന്നെയായിരിക്കും കണ്ടത്.. ഞാനും പ്രാക്ടിസിനായി കുറച്ചു കാലം ബാംഗളൂർ ഉണ്ടായിരുന്നു.. ഞാനൊരു ഗൈനക്കോളജിസ്റ് ആണ് "

അത് കേട്ടപ്പോൾ പൂജയൊന്നു ഞെട്ടി... പിന്നെ അവർ അധികമൊന്നും സംസാരിച്ചില്ല...

ജീവൻ : പൂജേ നമ്മുടെ കാർ ഇവിടെ വരെയേ കൊണ്ടുവരാൻ പറ്റതുള്ളു.. ഇനിയങ്ങോട്ട് കല്ലും മണ്ണും നിറഞ്ഞ വഴിയാണ് അതുകൊണ്ട് നമുക്ക് ഈ ജീപ്പിൽ പോകാം.

അവൻ അടുത്തുള്ള ജീപ്പ് ചൂണ്ടിക്കാണിച്ചു പറഞ്ഞു.. ഒരു പഴയമോഡൽ ജീപ്പ്.. കണ്ടിട്ട് അത് ജീവൻ പറഞ്ഞതനുസരിച്ചു ഹാരിസ് കൊണ്ടുവന്നതാണെന്ന് തോനുന്നു.. ഇനിയുള്ള യാത്ര ചിലപ്പോൾ ഈ അടച്ചിട്ട ഗേറ്റിനു അകത്തുകൂടെയായിരിക്കും.. ആ ഗേറ്റിൻറ്റെ സൈഡിലായി വലിയ ബോർഡുണ്ട്.. അന്യ വാഹനങ്ങൾ പ്രവേശിക്കരുത് പ്രൊഹിബിറ്റഡ്

💬 Comments

View all comments