0%

Chapter Title : പൂജ - പ്രസവിക്കാത്തവൾ 2 [Dream Lover]

Author : Dream Lover Read All Parts 96.6K

ഏരിയ...

നിമിഷനേരംകൊണ്ട് ഹാരിസ് ആ അടച്ചിട്ട ഗേറ്റ് തള്ളി തുറന്നു അപ്പോഴക്കും ജീവൻ കാറിലുള്ള ബാഗും സാധനങ്ങളും ജീപ്പിലേക്ക് കയറ്റി....

"എടാ.. രണ്ടു മൂന്ന് ദിവസം നീക്കാനുള്ള സാധനങ്ങൾ അവിടെയുണ്ടാകും അതിൽ കൂടുതൽ നിൽക്കുകയാണെങ്കിൽ പറയണം.. ഞാൻ സാധനങ്ങൾ എത്തിച്ചു തരുന്നുണ്ട് "

"രണ്ടു ദിവസം തന്നെ ധാരാളം"

ഹാരിസ് പൂജയെ അടിമുടി നോക്കി ...

"നിനക്കത് മതിയാകുമോ ?"

അവൻ ഒരു കള്ളാ ചിരിയോടെ ചോദിച്ചു...

ജീവൻ അതിനു മറുപടി പറയ്യാതെ ജീപ്പിലേക്ക് കയറി.. പൂജയും കയറി.. എന്തൊക്കെയാണ് വർ സംസാരിക്കുന്നതെന്നോ.. എങ്ങോട്ടേക്കാണ് പോകുന്നതെന്നോ അവൾക്ക് മനസിലായില്ല.. ജീപ്പ് പതിയെ നീങ്ങി ഗേറ്റ് കടന്നു ഉള്ളിലേക്കു നീങ്ങി.. ജീപ്പ് കയറിയപാടെ ഹാരിസ് ഗേറ്റ് വീടും അടച്ചു... ജീവിനും പൂജയും ആ കാടുപിടിച്ച വഴിയിലൂടെ മുന്നോട്ടു നീങ്ങി.. കഷ്ടിച്ച് ഒരു ജീപ്പിനു പോകാനുള്ള വഴി മാത്രം.. ജീപ്പ് പോകുമ്പോൾ വഴിയുണ്ടാക്കുകയെന്ന് വേണമെങ്കിൽ പറയാം... ജീവന്റെ ഓടിക്കൽ കണ്ടിട്ട് അവൻ ഇതിനു മുന്നേ ഇവിടെ വന്നിട്ടുണ്ടെന്ന് അവൾക്കുറപ്പായി.. പക്ഷെ ഇത്രയും വിജനമായ സ്ഥലത്തേക്ക് എന്തിനു വരണം.. അവൾ ഓരോരോ കാര്യങ്ങൾ ആലോചിച്ചിരുന്നു.. അര - മുക്കാൽ മണിക്കൂറോളം ആ കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ യാത്ര ചെയ്തപ്പോൾ എത്തിച്ചേർന്നത് ഒരു പഴയ നാലുകെട്ട് പോലത്തെ ഒരു തറവാട് വീടിന്റെ മുന്നിൽ... പഴയവീടാണെകിലും നല്ലതുപോലെ കാത്തു സൂക്ഷിച്ചട്ടുണ്ട്.. ചിലപ്പോൾ ജീവൻ വരികയാണെന്ന് പറഞ്ഞതുകൊണ്ട് വൃത്തിയാക്കിയതായിരിക്കാം.... ആ പഴയ വീടിന്റെ മുന്നിൽ ജീപ്പ് നിർത്തി ജീവൻ പുറത്തിറങ്ങി.. ഞേണ പിരിഞ്ഞുകൊണ്ട് അവൻ ദീർഘശ്വാസമെടുത്തു... അവൻ ആ കാടിന്റെ മണം ഒന്നാസ്വദിച്ചു.... പുതുമഴ

💬 Comments

View all comments