Chapter Title : പൂജാ ബമ്പർ [റോക്കി ഭായ്]
ഷിജു വിളിച്ച കാര്യം പറഞ്ഞ് മെസ്സേജ് ഇട്ടു.. അവളും നല്ല സന്തോഷത്തിൽ ആയിരുന്നു.
അവർക്കുള്ള ഡ്രസ്സുകൾ എടുത്ത് കൊണ്ട് അമ്മയോട് പറഞ്ഞ് രോഹൻ ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് പാർവതിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.
അത്യാവശ്യം പ്രകൃതി ഭംഗിയൊക്കെ ഉള്ള ഒരു ഏരിയയിൽ ആയിരുന്നു അവളുടെ വീട്. അത്യാവശ്യം തണുപ്പൊക്കെ ഉള്ള സ്ഥലം. അവൾ അയച്ച ലൊക്കേഷൻ അനുസരിച്ച് അവൻ വീട്ടിൽ എത്തി. ഗേറ്റ് തുറന്ന് ബൈക്ക് ഉള്ളിൽ കയറ്റി വച്ചു. ഷിജുവിന്റെ കാർ അവിടെ കിടപ്പുണ്ടായിരുന്നു. കോളിങ്ങ് ബെൽ അടിച്ചപ്പോൾ പാർവതി വാതിൽ തുറന്നു. ഒക്കത്ത് ചെറിയ കൊച്ച് ഉണ്ടായിരുന്നു.
"ഹാ... വാടാ.. സ്ഥലം കണ്ടെത്താൻ കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ.
"ഏയ്. ഇല്ലടീ.. സ്ഥലം സൂപ്പറാ ട്ടാ.. നീ മോളെ താ... ഷിജു എവടെ?"
അവളുടെ കയ്യിൽ നിന്ന് അവൻ കൊച്ചിനെ വാങ്ങി. അവനെ കണ്ട സന്തോഷത്തിൽ കുഞ്ഞ് അവന്റെ മേലേക്ക് ചാടി വീണു. അവൻ ചേർത്ത് പിടിച്ചു ഉമ്മ വച്ചു.
"ചേട്ടൻ പുറത്തേക്ക് പോയതാടാ.. കുറച്ച് സാധനങ്ങൾ കൂടി വാങ്ങാൻ ഉണ്ട്. നീ വാ."
കുഞ്ഞിന്റെയും അവന്റെയും സന്തോഷം കണ്ട അവളുടെ മനസ്സ് നിറഞ്ഞു.
"ഇവന് നിന്നെ വല്യ കാര്യം ആണല്ലോടാ. അച്ഛനോട് പോലും ഇല്ലാത്ത കളിയും ചിരിയുമാ നിന്റെ അടുത്ത്. കൊച്ചിനെ മയക്കി വച്ചേക്കുവാ അവൻ."
"പിള്ളേരെ പണ്ടേ എനിക്ക് weakness ആണ്. ഞാനെ ഇവന്റെ മാമൻ ആണ്.. നീ അങ്ങനെ പറഞ്ഞു കൊടുത്താ മതി."
"ആാാ.. മാമനും മോനും ഇരിക്ക്. ഞാൻ ചായ എടുക്കാം.മൂത്തത് ഉറങ്ങുവാ.".
അവൻ കൊച്ചിനെയും കൊണ്ട് സോഫയിൽ ഇരുന്നു.. അവനെ നോക്കി മോണ കാട്ടി ചിരിച്ചു കൊണ്ട് കുഞ്ഞ് അവന്റെ ഒപ്പം ഇരുന്ന് കളിച്ചു. ഈ സമയത്താ ണ് ഷിജു തിരിച്ചെത്തിയത്.ഹാളിൽ കുഞ്ഞിനെ കളിപ്പിക്കുന്ന രോഹനെ കണ്ടപ്പോൾ അവന് സന്തോഷമായി. രണ്ട് പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു.
"രോഹൻ എപ്പോ വന്നു.?"
"ദേ. വന്നു കേറിയുള്ളൂ. പിന്നെ ദേ ഇവനെ കളിപ്പിച്ചിരുന്നു.."
"എത്ര വേഗമാ നിന്റെ ഒപ്പം കൂട്ടായത് ഇവൻ.. അങ്ങനെ എല്ലാരോടും ഇണങ്ങാത്ത ടൈപ്പ് ആണ്. നല്ല സന്തോഷം ആയെടാ."
ഷിജു
💬 Comments
View all comments