Chapter Title : പൂജാ ബമ്പർ [റോക്കി ഭായ്]
കുഞ്ഞിന്റെ തലയിൽ തലോടി.
ഈ കാഴ്ചയും കണ്ട് കൊണ്ടാണ് പാർവതി ചായയും കൊണ്ട് വന്നത്. അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
"കൊച്ചിനെ താ.. നീ ചായ കുടിക്ക്."
കുഞ്ഞിനെ വാങ്ങി ചായ അവന് കൊടുത്തു. രണ്ട് പേരും വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. അമ്മയെ ഉച്ചക്ക് അനിയത്തിയുടെ അടുത്ത് ആക്കി എന്ന് പറഞ്ഞു.
രോഹൻ താൻ കൊണ്ട് വന്ന കവറുകൾ എല്ലാം എടുത്ത് അവന്റെ കയ്യിൽ കൊടുത്തു. എല്ലാം തുറന്ന് നോക്കിയ രണ്ട് പേർക്കും ഡ്രസ്സ് എല്ലാം വളരെ ഇഷ്ടപ്പെട്ടു.
സമയം 7 മണി കഴിഞ്ഞിരുന്നു. ഇതിനിടയിൽ മൂത്ത കുട്ടി എണീറ്റ് വന്നു. രോഹനെ കണ്ട അവൻ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ഓടി വന്നു. അവനെയും കളിപ്പിച്ചു കുറച്ച് നേരം കൂടി രോഹൻ ഹാളിൽ ഇരുന്നു. ഷിജു ഈ സമയം അടുക്കളയിൽ പാർവതിയെ സഹായിക്കാൻ നിന്നു.
ബിരിയാണിയും ബീഫ് കറിയും ചിക്കനും എല്ലാം റെഡി ആയിരുന്നു. വെള്ളമടിക്ക് വേണ്ട സലാഡ് ഉം ഫിഷ് ഫ്രൈ യും വേറെ കരുതിയിരുന്നു. ഐസ് ക്രീംമും ഫ്രൂട്ട് സലാഡ് ഉം എല്ലാം ഷിജു സെറ്റ് ആക്കി വച്ചു.
"വാടാ.. നമുക്ക് ബാൽക്കണിയിൽ ഇരിക്കാം.. ടീ പിള്ളേരെ പിടിച്ചേ.."
"ആഹാ.. അപ്പൊ എനിക്ക് അടുക്കളയിൽ പണി ഒന്നുമില്ലേ.. പിള്ളേരെ രണ്ടാളും കൂടി നോക്കിയാൽ മതി. അവറ്റകൾക്ക് ഫുഡ് കൊടുത്ത് ഉറക്ക്.. എന്നിട്ട് മതി വെള്ളമടിയും പാർട്ടിയുമൊക്കെ.."
പാർവതി അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.
"ശ്ശോ. വല്ലാത്ത പുകിൽ ആയല്ലോ ഇത്." ഷിജു തലയിൽ കൈ വച്ചു.
"കുഴപ്പമില്ല. ഫുഡ് കൊണ്ട് വാ ഇവർക്ക് ഞാൻ കൊടുക്കാം.. നമുക്ക് പതുക്കെ കഴിച്ചാൽ മതി."
രണ്ട് പേരെയും കൊണ്ട് രോഹൻ ഡൈനിങ് ടേബിളിലേക്ക് നടന്നു. അവരെ അവിടെ ഇരുത്തി. ഒരാൾ തന്നത്താൻ കഴിക്കാൻ തുടങ്ങി. മറ്റേ കുട്ടിക്ക് റോഹൻ വാരി കൊടുത്തു.
രോഹന്റെ പ്രവർത്തികൾ കണ്ട് ഷിജുവും പാർവതിയും അതിശയത്തോടെയും സന്തോഷത്തോടെയും നോക്കി നിന്നു.
"ഏട്ടാ.. രോഹനെ ഇനി വിടണ്ട. പിള്ളേരെ നോക്കാൻ നമുക്ക് ഇവിടെ നിർത്തിയാലോ."
"പിന്നെന്താ. എനിക്ക് ഡബിൾ ഓ കെ. "
എല്ലാവരും
💬 Comments
View all comments