0%

Chapter Title : പൂജാ ബമ്പർ [റോക്കി ഭായ്]

Author : kkstories Read All Parts 1.3K

"പിന്നെന്താ.. അവനെ മറക്കാൻ പറ്റോ. എന്ത് പറ്റി അവന്"

"ഒന്നും പറ്റിയതല്ല. അവൻ എന്റെ കുട്ടിക്കാലം മുതൽ ഉള്ള ബെസ്റ്റ് ഫ്രണ്ട് അല്ലെ.അവൻ വിളിച്ചിരുന്നു. പൂജ ഹോളിഡേയ്‌സ് ന് നാട്ടിൽ വരുന്നുണ്ട് എന്ന് പറഞ്ഞ്. നമ്മൾ വരുന്നുണ്ടോ എന്ന് ചോദിച്ചു."

"നമ്മൾ എങ്ങനെ പോകാൻ ആടീ. എനിക്ക് ആകെ ഒരു ദിവസം ആണ് മുടക്ക് കിട്ടുന്നെ. അതൊന്നും പറ്റില്ല"

"അത് ഞാനും അവനോട് പറഞ്ഞു. അവന് 5 ദിവസം ലീവ് ആയതു കൊണ്ട് എന്തായാലും വരുന്നുണ്ടെന്നാ പറഞ്ഞെ. അപ്പൊ എന്നെയും പിള്ളേരെയും കാണാൻ വരാം എന്നാ പറഞ്ഞെ. ഞാനും ഇവിടേക്ക് ഡിന്നർ ന് വിളിച്ചാലോ എന്ന് ആലോചിച്ചു. എന്താ ഏട്ടന്റെ അഭിപ്രായം?"

"അത് നല്ല കാര്യമല്ലേ. ഞാനും അന്നേ ആലോചിച്ചതാ ഒരു ദിവസം അവനെ വീട്ടിലേക്ക് ക്ഷണിക്കണമെന്ന്. പിന്നെ എനിക്ക് കമ്പനി കൂടാൻ ആളുമായല്ലോ. അവൻ നല്ല പയ്യനാ.. പാവം. കുടുംബം നോക്കുന്നവൻ. ഇക്കാലത്ത് ഇത് പോലെ ഡീസന്റ് ആയ യുവാക്കളെ കാണാൻ പാടാണ്."

പാർവതി യുടെ മുഖം തെളിഞ്ഞു. അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

"അതെ ചേട്ടാ. അവൻ പാവാ.. സ്കൂളിൽ പഠിക്കുമ്പോ തൊട്ട് കാണുന്നതാ. വീട്ടിലെ കാര്യം ഒക്കെ ഓർക്കുമ്പോ വിഷമം തോന്നും. കഷ്ടപ്പെടുവാ അവൻ. പിന്നെ നമ്മുടെ മക്കൾക്ക് ഒക്കെ വല്യ ഇഷ്ടായി. ഞാൻ അവനെ വിളിക്കാം. ചേട്ടൻ സംസാരിക്ക്."

അവൾ അവനെ വിളിച്ചു.

"ഡാ.. രോഹൻ.. ഞാൻ ചേട്ടനോട് സംസാരിച്ചു. നിന്നെ ഡിന്നർ ന് ക്ഷണിക്കാൻ വിളിച്ചതാ. ഞാൻ സ്പീക്കറിൽ ഇടാം."

"ഹലോ. ഷിജുവേട്ടാ.. എന്തൊക്കെ ഉണ്ട്?"

"ആ.. രോഹൻ. അങ്ങനെ

💬 Comments

View all comments