0%

Chapter Title : പൂക്കൾപോലെ

Author : kkstories Read All Parts 367

ആദ്യ വ്യക്തി.. ഇപ്പൊ സമൂഹം ഏറ്റെടുത്തു ആ സംശയം പക്ഷെ അത് പലരെയും വെച്ചിട്ടാണ് എന്ന് മാത്രം...,, പടച്ചോൻ ആവശ്യത്തിൽ അധികം മൊഞ്ച് ഫസൽക്കാക്ക് കൊടുത്തിട്ടുണ്ട് ആ മൊഞ്ചിന്റെ പാതി മാറ്റി വെച്ച് നട്ടെല്ലിന് ബലം കൊടുത്തിരുന്നെങ്കിൽ സ്വന്തം ഭാര്യയുടെ ഈ സംശയരോഗം മാറ്റി ജീവിതം സന്തോഷത്തിൽ ആക്കാമായിരുന്നു .... ഇതിൽ എന്താ കോമഡി എന്നറിയോ കൂട്ടുക്കാരെ ,, ഞാൻ ഹോസ്റ്റലിൽ ഉണ്ടായപ്പോ ഇവർ രണ്ടും പേരും പ്രണയത്തിൽ ആയി ഒരു വർഷത്തെ പ്രണയത്തിന് ശേഷമാണ് നിക്കാഹ് എന്നിട്ടാണ് ഇങ്ങനെ !! ഞാൻ എവിടെയൊക്കെയോ എത്തി അല്ലെ പറഞ്ഞിട്ട് ,, അന്ന് ഞങ്ങൾ ഒരു ഫാമിലി ടൂർ പോയ കാര്യം പറഞ്ഞിരുന്നില്ലെ , വീട്ടിൽ തിരിച്ചെത്തിയത് ഞാൻ സങ്കടത്തോടെ ആയിരുന്നു .. ഇളയുമ്മയോട് ഞാൻ ചോദിച്ചു എന്തിനാ ഇളയുമ്മ ഈ പെട്ടെന്നുള്ള തിരിച്ചു വരവ് എന്ന് ... ഇളയുമ്മ എന്റെ ചോദ്യങ്ങളിൽ നിന്നും ഒഴുഞ്ഞു മാറി. ഉത്തരം നൽകാതെ .....,,, വൈകതെ തന്നെ എനിക്ക് അതിന് ഉത്തരം കിട്ടി . ഞാൻ ജോലി ചെയ്യുന്ന വീടെത്തി ,,, ഇനി വീട്ടിൽ എത്തിട്ട് ഒരു സന്തോഷ വാർത്ത ഉണ്ട് കൂട്ടുക്കാരെ എന്റെ ജോലി പോയി ... കാരണം നിങ്ങൾക്ക് ഊഹിക്കാമല്ലോ , എനിക്ക് വിഷമമൊന്നും ഇല്ല ഈ ജോലി പോയതിന്റെ വിശദീകരണം കേട്ടപ്പോൾ ഇന്നലെ രാത്രി ഞാൻ അവരുടെ മോനോട് ആണത്രേ പറഞ്ഞത്, എന്റെ വീട്ടിന്ന് പിടിക്കുന്നത് നീ അവാതിരിക്കാൻ സൂക്ഷിച്ചോ എന്ന് ,, അതിന്റെ പിന്നാലെ ആ വീട്ടുക്കാർ ഉമ്മയും മരുമകളും മകളും ഒക്കെ മാറി മാറി

💬 Comments

View all comments