Chapter Title : പൂക്കൾപോലെ
ഉള്ളവർ ഭക്ഷണം കഴിക്കാൻ പോയിരുന്നു..... ആമീനത്താക്ക് ഉള്ള ഭക്ഷണവും ആ സഞ്ചിയിൽ ഉണ്ടായിരുന്നു ... എന്നോട് ചോദിച്ചപ്പോൾ ഞാൻ കഴിച്ചെന്ന് കള്ളം പറഞ്ഞു .. എന്നിട്ടും ആമീനത്താക്ക് ഒരു വിഷമം എന്നെ ഒറ്റക്ക് നിർത്തി ഭക്ഷണം കഴിക്കാൻ .. ഞാൻ പറഞ്ഞു എനിക്കൊരു ഉരുള തരാൻ സത്യത്തിൽ എനിക്ക് മനസിൽ ഇത്തിരി കൊതി ഉണ്ടായിരുന്നു .. വാഴയിലയിൽ പൊതിഞ്ഞ ചോറിന്റെ ഗന്ധവും പഴുത്ത മാമ്പഴം വറ്റൽ മുളകിട്ട് ഞെരടിയ കൂട്ടും .. വീട്ടിൽ എന്നും മൂന്നാല് കൂട്ടം കറികൾ ഉണ്ടാവും ഇങ്ങനെ തൊട്ട് കൂട്ട് കറികൾ ഒന്നും ഉണ്ടാവാറില്ല.. എനിക്കാണെങ്കിൽ ആമിനത്താന്റെ പോലുള്ള വീട് അവരുടെ ഭക്ഷണം ഒക്കെ ഭയങ്കര ഇഷ്ട്ടമായിരുന്നു... ബാപ്പ നാട്ടിലെ പ്രമാണി ആയത് കൊണ്ട് അവിടൊന്നും പോവാൻ അനുവാദമില്ല ,,, ഞാൻ കുറെ നിർബന്ധിച്ചപ്പോൾ ആമീനത്ത ഭയത്തോടെയും സ്നേഹത്തോടെയും ഒരു ഉരുള വായിൽ വെച്ചു തന്നു... എരിവും പുളിയും ഉള്ള ആ രുചി ഇന്നും ഉണ്ട് നാവിൽ . വീട്ടിൽ ഓരോ ദിവസവും ഇളയുമ്മയും ഇത്തയും മാനസികമായി അകന്നു കൊണ്ടിരുന്നു ...,, എന്നെ മത്സരിച്ചു സ്നേഹിച്ചതിന്റെ കാരണം അവർക്കിടയിലെ പിണക്കങ്ങൾ ആയിരുന്നു .. ഇളയുമ്മ പക്ഷെ പഴയ പോലെ ആയിരുന്നു ..., ഇത്താക്ക് ഇളയുമ്മയെ ഇഷ്ട്ടമില്ല എന്ന തിരിച്ചറിവ് എന്നെ ഒരുപാട് വേദനിപ്പിച്ചു .., എന്നാൽ അവിടെ നടക്കുന്നത് എന്താന്ന് അടുത്തറിയാൻ എന്നെ ആരും അനുവദിച്ചില്ല ,, ഇളയുമ്മയിൽ നിന്ന് ഇത്താന്റെ അകലം കൂടാതിരിക്കാൻ ഇക്കാക്ക ഇത്താക്ക് ഒരു ജോലി വാങ്ങി കൊടുത്തു ,,, എല്ലാ പ്രശ്നങ്ങളും കൂടുകയായിരുന്നു നിശബ്ദമായി ഒരു പൊട്ടിതെറിയിലേക്ക്
💬 Comments
View all comments