Chapter Title : പൂക്കൾപോലെ
ഒക്കെ ചേർത്തൊരു ചേരുവയാണ് ഓരോ ജീവിതം ,,, പോസ്റ്റിവ് മാത്രം ആഗ്രഹിക്കുന്ന മനസ്സിലും ഉണ്ട് ആരോടും പറയാത്ത ഒരു സുഖമുള്ള നോവ് ...., ബാപ്പ ഫീസ് അടക്കാത്ത കാരണം എന്താന്ന് അറിയാത്ത ഞാൻ അപ്രതീക്ഷ ലീവിന് നാട്ടിലേക്ക് പോയി..... സ്വർഗം പോലുള്ള എന്റെ വീട് കാണുന്നതെ എനിക്ക് ആനന്ദമാണ് . വീട്ടിൽ കയറിയ ഞാൻ വല്ലാതെ ആയി പോയി .., അവിടെ അപ്പോൾ ഒരു സഭ നടക്കുകയാണ് ബാപ്പ തലയും താഴ്ത്തി ഇരിക്കുന്നു ചുറ്റും രണ്ട് മൂന്ന് പുരുഷൻമാരും അതിൽ രണ്ട് പേരെ ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു ഇളയുമ്മയുടെ വല്ലിക്കമ്മാരാണ് മറ്റ് രണ്ട് പേരെ അറിയില്ല ...., ഞാൻ അകത്തേക്ക് കയറി . എന്നെ കണ്ടപ്പോ ബാപ്പയുടെ തല ഒന്നും കൂടെ താണപോലെ തോന്നി എനിക്ക് , എന്താണെന്ന് ചോദിക്കാനും അടുത്തിരിക്കാനും എനിക്ക് ആഗ്രഹം ഉണ്ടായി പക്ഷെ അന്യപുരുഷൻമ്മാർ ഉള്ള സ്ഥിതിക്ക് ഞാൻ . എന്റെ മുറിയിലേക്ക് നടന്നു ബാപ്പയുടെ ആ ഇരുത്തം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി കൊണ്ടിരുന്നു ,, അടുക്കളയിലും മറ്റെല്ലയിടത്തും ഇളയുമ്മയെ നോക്കിയെങ്കിലും കണ്ടില്ല എന്റെ ഹൃദയമിടിപ്പ് കൂടി .. ബാപ്പ ഇല്ലാതെ ഇളയുമ്മ എവിടേക്കും പോവാറില്ല സ്വന്തം വീട്ടിലേക്ക് പോലും .. ഹാളിന്റെ പിന്നിൽ വന്ന് നിന്നപ്പോൾ അവരുടെ സംസാരം എനിക്ക് കേൾക്കാം ., ഞങ്ങളെ തീരുമാനത്തിൽ ഇനി ഒരു മാറ്റം ഇല്ല , ഞങ്ങളെ പെങ്ങളെ ഇവിടുത്തേക്ക് തന്നത് സ്വത്തും പണവും കണ്ടിട്ടല്ല ,, . തറവാടിത്തം കണ്ടിട്ടാണ് എന്നിട്ടിപ്പൊ ഒരു പെണ്ണ് കേറി വരുമ്പോയേക്കും എന്ത് പറ്റി ഇവിടുള്ള ആണുങ്ങൾക്ക്
💬 Comments
View all comments