0%

Chapter Title : പൂക്കൾപോലെ

Author : kkstories Read All Parts 374

നാവ് ഇറങ്ങി പോയോ ..... ഇളയുമ്മയുടെ ഇക്കയാണ് ഇത്രയും ചൂടായത് .. പടച്ചോനെ എന്താ ഞാനി കേൾക്കുന്നത് എല്ലാം . എന്താ അതിന് മാത്രം ഇവിടെ ഉണ്ടായത് എനിക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല ... വീണ്ടുമുള്ള അവരുടെ സംസാരത്തിൽ നിന്നും ചില കാര്യങ്ങൾ മനസ്സിലായി ,, ഈ വീട്ടിൽ ജോലിക്കാരി ആയി ഒതുങ്ങി കൂടാൻ. അവരുടെ പെങ്ങളെ അവർ അയക്കില്ല..., അതായത് എന്റെ ഇളയുമ്മയെ .. ഇനിയുള്ള കാലം അവരുടെ പെങ്ങളെ അവർ നോക്കിക്കോളാം എന്ന് ,,, ബാപ്പ മറുപടി ഒന്നും പറഞ്ഞില്ല മൗനം തന്നെ അവർ പോവും വരെ .. ഞാൻ ബാപ്പയുടെ അടുത്ത് പോയി ഇരുന്നു ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായെങ്കിലും എനിക്ക് ഒന്നും ചോദിക്കാൻ ആയില്ല ,,, ചില നേരം നമ്മൾ അങ്ങനെയാണ് ആവശ്യമുള്ള ഇടങ്ങളിൽ വാക്കുകൾ ഒത്തിരി ഉണ്ടങ്കിലും ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥ ..., കുറച്ചു നേരത്തെ ഞങ്ങൾക്കിടയിലെ മൗനത്തിന് വിരാമം ഇട്ട് ബാപ്പ പറഞ്ഞു സമീറ ഈ വീട്ടിൽ മരുമകളായി വരണം എന്നുള്ളത് അൻസിലിനെക്കാളും നിർബന്ധം സഫിയാക്ക് ആയിരുന്നു ... ആരാരും ഇല്ലാത്ത സമീറ നമ്മളെ പൊന്നു പോലെ നോക്കും ഇക്ക എന്ന് പറഞ്ഞിട്ട് ... കൂടെ അൻസിലിന്റെ വാക്കുകളും ,, സമീറയെ മകളായി കണ്ടിട്ടാണ് ഇങ്ങോട്ട് കൊണ്ട് വന്നത് ഞാൻ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ് മനസ്സും അതിനുള്ളിലെ മോഹങ്ങളും അതാണ് സമീറയിലും നമുക്ക് പറ്റിയത് ... ഇളയുമ്മയെ ഭാര്യ ഭരിക്കുന്നത് തടഞ്ഞിട്ടും അതിൽ തോറ്റ് പോയത് കൊണ്ട് ജീവിതത്തെ നേരിടാൻ ഉള്ള കരുത്ത്‌ ഇല്ലാതെ ഇതൊക്കെ അവൻ കാരണമാണെന്ന്

💬 Comments

View all comments