0%

Chapter Title : പൂക്കൾപോലെ

Author : kkstories Read All Parts 375

ഓർത്തു ഞങ്ങളെ മുഖത്തു നോക്കാൻ പറ്റാതെ എന്റെ മോൻ ഒളിച്ചോടി ദുബായിലേക്ക് ...... ബാപ്പയ്ക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് മോളെ അല്ലാഹുവിന്റെ അനുഗ്രഹം മാത്രമാണ് ബാപ്പ ഈ നിക്കാഹ് കൊണ്ട് ആഗ്രഹിച്ചത് .... സഫിയാനെ ഭരിക്കുന്ന സമീറയെ ബാപ്പാക്ക് പറയുന്നതിന് ഒരു പരിതി ഉണ്ട്.. സ്വന്തം വീട്ടിൽ കൊണ്ടാക്കി സമീറയെ ഒന്ന് നിലക്ക് നിർത്താം എന്ന് വെച്ചാൽ അതും ഇല്ല .... മോള് പറയ് ബാപ്പ ആരെയ ഇവിടുന്ന് മാറ്റി നിർത്തി ജീവിതം പഠിപ്പിക്കേണ്ടത് ,, ദുബായിൽ പോവുന്ന തലേന്ന് എന്റെ മോൻ കുറെ മാപ്പ് പറഞ്ഞു കരഞ്ഞു ... ബാപ്പ തൊണ്ട ഇടറിയപ്പോ സംസാരം നിർത്തി. ഇതെല്ലം കേട്ട് മരവിച്ചു ഇരുന്നു ഞാൻ സംഭവം ഇത്ര രൂക്ഷമാണെന്ന് അറിഞ്ഞില്ല.... ഇത്ത..... ഞാൻ ചോദിച്ചു തീരും മുമ്പ് ബാപ്പ പറഞ്ഞു മോള് ഇവിടെ ഇരിക്ക് ബാപ്പ കടയിൽ പോയി എന്തെങ്കിലും കഴിക്കാൻ വാങ്ങി വരാം.. എന്റെ ഉള്ളിൽ നിന്ന് എന്തോ കൊളുത്തി വലിച്ച പോലെ തോന്നി.. ഇവിടെ വെപ്പും കുടിയും ഒന്നും ഇല്ലെ ,, ബാപ്പ ഒന്നും കഴിച്ചിട്ടില്ലേ ഇത് വരെ ?.. ഒന്നും മിണ്ടാതെ ബാപ്പ കടയിലേക്ക് പോയി . എന്റെ ആ സമയത്തുള്ള മാനസിക അവസ്ഥ പറഞ്ഞറിയിക്കാൻ വയ്യ കൂട്ടുക്കാരെ .... അടുക്കളയിൽ പത്രങ്ങളും ചെമ്പുകളും എല്ലാം കാലിയാണ് . അടുത്തൊന്നും ആ അടുക്കളയിൽ ഒന്നും വെച്ചുണ്ടാക്കിയ പോലെ ഇല്ലായിരുന്നു.. ഞാൻ ലാൺ ഫോണിൽ നിന്നും ഇളയുമ്മയുടെ വീട്ടിലേക്ക് വിളിച്ചു .... ഇളയുമ്മയുടെ നത്തൂൻ ആണ് ഫോൺ എടുത്തത് .. ഞാൻ ആണെന്ന്

💬 Comments

View all comments