0%

Chapter Title : പൂക്കൾപോലെ

Author : kkstories Read All Parts 376

പറഞ്ഞപ്പോൾ ഫോൺ കട്ടാക്കി .. എനിക്ക് കണ്ണൊക്കെ നിറഞ്ഞു ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നോട് ഈ പിണക്കം ,, അപ്പോയേക്കും ബാപ്പ ഒരു പയ്‌സലും വാങ്ങി വന്നു അതൊരാൾക്കുള്ള ഭക്ഷണമേ ഉണ്ടായുള്ളൂ ... നിർബന്ധിച്ചു ബാപ്പയെ കൊണ്ട് എന്റെ കൂടെ ഭക്ഷണം കഴിപ്പിച്ചു ... എന്റെ കണ്ണ് വല്ലാതെ നിറഞ്ഞൊഴുകി വീട്ടിൽ വരുമ്പോ ഇളയുമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം പിന്നെ ആ മടിയിൽ തല ചായ്ച്ചു കൊണ്ട് വർഡാന്റെ വയക്കും കൂട്ടുക്കാരെ വിശേഷങ്ങളും പങ്കു വെക്കണം... ഫീസ് രണ്ടു മാസമായി ബാപ്പ അടച്ചിട്ടില്ല എന്ന് കൊഞ്ചി പറയണം അത് കേൾക്കുമ്പോൾ ,, അല്ലാഹ്.... ഉമ്മി അറിഞ്ഞില്ല ബാപ്പയോട് പറയാം എന്ന് പറഞ്ഞെന്റെ നെറ്റിയിൽ ക്ഷമപോലെ മുത്തം വെക്കും ഇതൊക്കെ ആയിരുന്നു ഇങ്ങോട്ട് വരുമ്പോയുള്ള എന്റെ പ്രതീക്ഷ ,,,, ഇല്ല എല്ലാം നഷ്ടമായിരിക്കുന്നു ബാപ്പ കാണാതെ ഞാൻ കണ്ണ് തുടച്ചു .. ആ നേരം ബാപ്പയുടെ കണ്ണുകൾ നിറഞ്ഞു നിന്നത് ഞാൻ കണ്ടു.. ഞാനും ബാപ്പയും എന്ത് പറയണം എങ്ങനെ അശ്വസിപ്പിക്കണം എന്നറിയാതെ രാത്രി മുഴുവൻ സോഫയിൽ കഴിച്ചു കൂട്ടി .. ബാപ്പയുടെ ഓരോ ഹൃദയമിടിപ്പും ഇളയുമ്മയാണ് തിരിച്ചും അതങ്ങനെയാണ് ... ഇളയുമ്മയുടെ ആദ്യ വിവാഹം വലിയൊരു പണക്കാരനുമായിട്ടായിരുന്നു തികഞ്ഞ മദ്യപാനിയായ അയാൾ നന്നായി ഉപദ്രവിക്കും ഇളയുമ്മയെ .. അയാളെ സ്നേഹിച്ചും സഹിച്ചും കഴിഞ്ഞ ഇളയുമ്മയുടെ ജീവിതം മനസ്സിലാക്കിയ ഇളയുമ്മയുടെ ഇക്കമ്മാർ ആ ബന്ധം മൊഴി ചൊല്ലി അവസാനിപ്പിച്ചു ... വളർന്നു വരുന്ന എനിക്ക് ബാപ്പയുടെയും ഇക്കാക്കന്റെയും പരിപാലനം അല്ല ഒരുമ്മയുടെ അവിശ്യമാണ് വരുന്നത് എന്ന്

💬 Comments

View all comments