Chapter Title : പൂക്കൾപോലെ
ഞങ്ങൾ ഇത്തയെ കൂട്ടി കൊണ്ട് വരാൻ പോയി , ഇത്തയെ അമ്മായിമാരൊക്കെ അണിയിച്ചൊരുക്കി അവിടുന്ന് ഇറങ്ങാൻ അയപ്പോ കൂട്ടുക്കാരികളെ കെട്ടിപിടിച്ചിട്ട് ഇത്ത കരയുന്നത് കണ്ടപ്പോ എനിക്ക് കരച്ചിൽ വന്നു...,,, പാവം ബാപ്പയും ഉമ്മയും കൂടപ്പിറപ്പും എല്ലാം ഇത്താക്ക് ഈ കൂട്ടുക്കാരികൾ ആണ് ,, കല്യാണത്തിന്റെ രണ്ടു കണ്ണുനീർ കണ്ടു അതിന്റെ ആഴം മനസ്സിലായില്ല...,, വീട്ടിൽ എത്തിയ ഇത്തയെ ചുറ്റി പറ്റി തന്നെ ഞാൻ ഉണ്ടായിരുന്നത് എന്റെ സ്വന്തം ഇത്ത,, അടുത്ത ബന്ധുക്കൾ എലാം മക്കൾക്ക് സ്കൂൾ ലീവ് ആകാൻ പറ്റില്ലെന്ന് പറഞ്ഞിട്ട് പോയി ഞാൻ പിറ്റേന്ന് സ്കൂളിൽ പോയില്ല .. ഇത്ത വീട്ടിൽ വന്നപ്പോൾ ഭയങ്കര സന്തോഷം ആയിരുന്നു .. ഇത്തയെ ഇക്കാക്ക തുടർന്ന് പഠിപ്പിച്ചു അവരുടെ ദാമ്പത്യം നന്നായി മുന്നോട്ട് പോയി.. എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുക ആയിരുന്നു ഇളയുമ്മയും ഇത്തയും , അമിതാഹ്ലദത്തിന് ആയുസ്സ് കുറവാണെന്ന് അറിയില്ലായിരുന്നു പത്താം ക്ലാസുക്കരിയായ എനിക്ക് അന്ന്... എല്ലാത്തിനും തുടക്കം അന്നായിരുന്നു എന്റെ പത്താം ക്ലാസ് എക്സാം കഴിഞ്ഞിട്ടുള്ള വെക്കേഷൻ ടൈം , ബാപ്പയെ സോപ്പിട്ട് ഫാമിലി ടൂർ പോകുവാൻ ഞങ്ങൾ പ്ലാൻ ഇട്ടു , ഇളയുമ്മാക്ക് വരാൻ താല്പര്യം ഇല്ല ഈ ഇളയുമ്മ അങ്ങനെയാ വീട്ടിൽ ഒതുങ്ങി കൂടാൻ മാത്ര ഇഷ്ട്ടം ബാപ്പ വിളിക്കാൻ ആയി വാ തുറക്കുംമ്പോയേക്കും ഇളയുമ്മ മുന്നിൽ ഉണ്ടാവും .. ഒരു സ്ഥലത്തു അടങ്ങി ഇരിക്കില്ല കുറച്ചു നേരം പോലും .. എന്തെങ്കിലും ജോലികൾ എടുത്തു കൊണ്ടേയിരിക്കും ,,, ഇളയുമ്മയെ ഇക്കാക്കയും ഞാനും ഒരുപാട് നിർബദിച്ചപ്പോ ഇളയുമ്മ പച്ചക്കൊടി കാണിച്ചു.... ,അങ്ങനെ
💬 Comments
View all comments