0%

Chapter Title : പൂക്കൾപോലെ

Author : kkstories Read All Parts 356

ഞങ്ങൾ സന്തോഷിക്കാൻ മാത്രമായി ഒരു യാത്ര നടത്തി ഞാൻ നിലത്തൊന്നും ആയിരുന്നില്ല.., ഞങ്ങൾ ഒരു ഹോട്ടലിൽ മുറി എടുത്തു രണ്ട് റൂം ബുക്ക് ചെയ്തു ഒന്ന് ഇക്കാക്കും ഇത്തയ്ക്കും.. മറ്റൊരു റൂമിൽ ഞാൻ ബാപ്പ ഇളയുമ്മ രണ്ട് കട്ടിലുള്ള ആ മുറിയിൽ ഞാനും ഇളയുമ്മയും ഒന്നിൽ കിടന്നു മറ്റൊന്നിൽ ബാപ്പയും...,, യാത്ര ക്ഷീണം എന്നെ ഉറക്കിലേക്ക് പെട്ടെന്ന് നയിച്ചു, ഉറക്കം എപ്പോയോ ഞെട്ടിയ ഞാൻ ഇളയുമ്മയെ കെട്ടിപിടിച്ചു കിടക്കാൻ ശ്രമിച്ചു .... ഇളയുമ്മ ഉണ്ടായിരുന്നില്ല മങ്ങിയ വെളിച്ചത്തിൽ ഞാൻ ബാപ്പയുടെ ബെഡ് നോക്കി അവിടെയും ശൂന്യം ആയിരുന്നു.. ബാൽക്കണിയിലേക്കുള്ള ഡോർ ചാരി വെച്ചിരിക്കുന്ന കണ്ടപ്പോ എന്താന്ന് നോക്കാൻ ഞാൻ പോയി ,,, ഡോറിന് അടുത്ത് എത്തിയപ്പോ ബാപ്പയുടെ നിരാശയാർന്ന സംസാരം ഞാൻ കേൾക്കാൻ ഇടയായി.., തെറ്റ് നമ്മുടേതാണ് സഫിയ നമ്മളായിരുന്നു അത് ചിന്തിച്ചു പെരുമാറേണ്ടിയിരുന്നത് ..., ഇങ്ങള് ഇങ്ങനെ ബേജാറാവല്ലെ ,, എന്തായാലും നടക്കേണ്ടത് നടന്നു അൻസില് നിർബന്ധച്ചപ്പോ അധികം എതിർക്കാനും കഴിഞ്ഞില്ല...,, ഇളയുമ്മ പറഞ്ഞു. മോള് നല്ല സന്തോഷത്തിലാണ് ഓൾ ഇതൊന്നും അറിയണ്ട . വന്ന സ്ഥിതിക്ക് നാളെ കഴിഞ്ഞു നമുക്ക് മടങ്ങാം ... ബാപ്പ പറഞ്ഞു എനിക്ക് അത് കേട്ടപ്പോ സങ്കടമായി ഒരാഴ്ച്ചക്കുള്ള ടൂർ ഒരു ദിവസത്തേക്ക് ചുരുക്കി ഇരിക്കുന്നു ,, എന്തിന് ?.എന്താ ഇതിന് കാരണം , അവിടം മുതൽ ചില കാര്യങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ട് തുടങ്ങി വീട്ടിൽ സന്തോഷത്തിന് മേലെ കരിനിഴൽ വീണ് തുടങ്ങിട്ട് കുറച്ചു മാസങ്ങൾ ആയിരുന്നു ആ ടൂറിന് ശേഷം ആണ് അത് എന്താണെന്ന് ഞാൻ പതിയെ തിരിച്ചറിഞ്ഞു

💬 Comments

View all comments