Chapter Title : പൂക്കൾപോലെ
തുടങ്ങിയത് ,,, ഇപ്പൊ എനിക്ക് എല്ലാം അറിയാം ജീവിതം സുഖം മാത്രമല്ല നേർക്കാഴ്ചയുടെ നേർക്കാഴ്ചയുടെ നെരിന്റെ വേദനയുണ്ട് പറഞ്ഞറിയിക്കാൻ ആവാത്ത വാക്കുകൾ ഉണ്ട്.. മിണ്ടാൻ കൊതിച്ചിട്ടും വിധിയും മൗനവും തട്ടി മാറ്റിയ ജീവിത സന്ധർഭങ്ങൾ ഉണ്ട് ....,, പറയാൻ വലിയൊരു കഥ ഉണ്ട് നോവിച്ചും കൊതിപ്പിച്ചും സ്നേഹത്തിൽ അലിയിച്ചും എന്റെ കഥ .. അല്ലോഹ് ; ആകാശം വീണ്ടും കാർമേഘം വന്ന് മൂടി മഴ വരുന്നുണ്ട് ഡ്രസ്സൊക്കെ ടെറസിൽ ആണ് ഇത്തിരി വെളിച്ചം വന്നപ്പോ അലക്കി ഇട്ടതാണ് .. ഞാൻ പോയി അതൊക്കെ ഒന്ന് എടുത്തു വെക്കട്ടെ കൂട്ടുകാരെ നന്നായിട്ട് മഴപെയ്തു ഇന്ന് പട്ടിണിയും ആയി നിങ്ങളോട് കഥ പറഞ്ഞിരുന്നിട്ട് ഉണങ്ങാൻ ഇട്ട വിറകിന്റെ കാര്യം മറന്നു ... ടെറസിൽ വിരിച്ച അലക്കിയ തുണികൾ എടുത്തു തീരും മുമ്പ് മഴ പെയ്തു ,,,,, ഗ്യാസ് ഒന്നും ഇല്ല അത് കൊണ്ട് തന്നെ വിറകടുപ്പാണ് ആശ്രയം , ഗ്യാസ് ഒക്കെ ഉണ്ടായിരുന്നു അതൊരു കാലം... ഇന്ന് ബാപ്പയ്ക്ക് കഞ്ഞി ഉണ്ടാക്കി കൊടുക്കാൻ പറ്റിയില്ല , എന്റേത് സാരമില്ല പല രാത്രിയും എന്റെ ഭക്ഷണം വായു മാത്രമാണ് .. ബാപ്പയ്ക്ക് രാവിലെ ഉണ്ടാക്കിയ രണ്ട് ദോശ കഴിക്കാൻ കൊടുത്തു ... എനിക്ക് തിന്നാൻ ഉണ്ടോ എന്ന് ആംഗ്യഭാഷയിൽ ബാപ്പ ചോദിച്ചു .. ഉണ്ടെന്ന് കള്ളം പറഞ്ഞു ഞാൻ. ബാപ്പയ്ക്ക് വന്ന് നോക്കാൻ പറ്റില്ലല്ലോ , നിങ്ങൾ ആരെയാ നോക്കുന്നത് ?.. കൂട്ട്ക്കാരെ ബാക്കി എല്ലാരും എവിടെ എന്നാണോ ?.. ഞാൻ ബാപ്പയ്ക്ക് മരുന്ന് കൊടുത്തു വന്നിട്ട് പറയാം ട്ടോ.. മഴ
💬 Comments
View all comments