Chapter Title : പൂക്കൾപോലെ
വിട് , ഒരിക്കൽ ബഹുമാനം കൊണ്ട്. ബാപ്പയുടെ. മുന്നിൽ. എഴുന്നേറ്റ് നിന്നവരൊക്കെ ഇന്ന് ആ ബാപ്പയുടെ മകളായ എന്റെ മുഖത്തു നോക്കി തോന്നിവസം ചോദിക്കുന്നു ,, ഇവിടെ ഞാൻ ആരെയും ഒളിപ്പിച്ചിട്ടില്ല .. സുഖമില്ലാത്ത എന്റെ ബാപ്പായെ വിഷമിപ്പിയ്ക്കാതെ ദയവ് ചെയ്ത് എല്ലാരും ഇവിടുന്ന് പോവണം ,, ശാന്തമായാണ് ഞാൻ അത് പറഞ്ഞത് പക്ഷെ അതൊന്നും അവർക്ക് ചെവി കൊണ്ടില്ല. അവളെ പ്രസംഗം കേട്ട് നിൽക്കാതെ കയറി നോക്ക് ആരോ വിളിച്ചു പറഞ്ഞു...,, അവർ കയറും മുമ്പ് ഉള്ളിൽ വെന്തു നീറിയ വേദനയോടെ ഞാൻ അവരോട് പറഞ്ഞു അകത്തു നിന്ന് എന്റെ ബാപ്പയെ അല്ലാതെ മറ്റൊരു പുരുഷനെ നിങ്ങൾ കണ്ടു പിടിച്ചാൽ എന്നെ നിങ്ങൾക്ക് പോലീസിൽ ഏല്പ്പിക്കുകയോ കല്ലെറിഞ്ഞോ തല്ലിയോ കൊല്ലാം ,, അങ്ങനെ കിട്ടിയില്ലെങ്കിൽ ഈ വീടിന് ചുറ്റും ഇരുട്ട് പരക്കുമ്പോയേക്കും ഒളിച്ചും പാത്തും വരുന്നവരെ ഞാൻ നിങ്ങൾക്ക് മുന്നിൽ ചൂണ്ടി കാണിച്ചു തരും ബാപ്പയുടെ മരുന്ന് എനിക്ക് ജോലി അങ്ങനെ പല ഓഫറും ഉണ്ട്.. ഈ വാതിൽ അവർക്കായി ഞാനൊന്ന് തുറന്നു കൊടുക്കാൻ.... ഈ കൂട്ടത്തിലും ഉണ്ട് ആ മാന്യമാർ ചൂണ്ടി കാണിച്ചു തന്നാൽ ശിക്ഷിക്കുമോ ?.. നിങ്ങൾക്ക് പറ്റും എന്നാണ് ഉത്തരമെങ്കിൽ ആർക്കും ഇതിനാകത്തു കയറി പരിശോധിക്കാം.. . അതും പറഞ്ഞു ഞാൻ വാതിൽ പടിയിൽ നിന്നും പുറത്തുള്ള വരാന്തയിലേക്ക് ഇറങ്ങി നിന്നു ,,, വാ ഡാ പോവാം .. അവളെ വാക്കിൽ ഉണ്ട് ഇപ്പൊ അകത്താരും ഇല്ലെന്ന് ,, എല്ലാരും അത് ശരി വച്ച് പിൻ തിരിഞ്ഞു പോയി അതിൽ ആരോ
💬 Comments
View all comments