0%

Chapter Title : പൂക്കൾപോലെ

Author : kkstories Read All Parts 362

വിളിച്ചു പറഞ്ഞു . നീ രക്ഷപ്പെട്ടുന്ന് കരുതണ്ട നിന്നെ ഒരിക്കൽ കൈയ്യോടെ പിടിക്കും ഞങ്ങള്..., അതിന് മറുപടി ആയി ഞാൻ വിളിച്ചു പറഞ്ഞു .. അത് നീ അവാതിരിക്കാൻ സൂക്ഷിച്ചോ എന്ന് ,, അകത്തു കയറി വാതിൽ വലിച്ചടയ്ക്കുമ്പോ ഒരു തരം മരവിപ്പ് ആയിരുന്നു മനസ്സിൽ ...... വീട്ടിലെ ചെല്ലകുട്ടി ആയിരുന്ന എന്റെ ഇപ്പോഴത്തെ മാറ്റം കണ്ടിട്ട് ഒന്നും പിടി കിട്ടാതെ ഇരിക്കുകയാണല്ലേ നിങ്ങൾ എനിക്കറിയാം ...., എന്റെ ഈ സ്വഭാവ മാറ്റം എനിക്ക് നൽകിയത് ഈ സമൂഹമാണ് .. ചിറകിനടിയിൽ വളർത്തി കൊണ്ട് വന്ന എന്നെ ഇന്ന് വിധി ഒറ്റയ്ക്ക് പൊരുതാൻ നിയമിച്ചിരിക്കുന്നു ... ഒരു നാൾ മരണം ഉറപ്പാണ് അത് വരെ പൊരുതി ജീവിക്കാൻ ഞാൻ തീരുമാനിച്ചു , ആത്‍മഹത്യ അത് ചെയ്യണമായിരുന്നെങ്കിൽ എന്നേ ചെയ്യുമായിരുന്നു... പ്ലസ് 2 കഴിഞ്ഞ എന്നെ ബാപ്പ ഹോസ്റ്റലിൽ ചേർത്തു എനിക്ക് ഒട്ടും ഇഷ്ട്ടം ഉണ്ടായിരുന്നില്ല ബാപ്പയും ഇളയുമ്മയും ഒത്തിരി നിർബ്ബദ്ദിച്ചു ഇക്കാക്ക് അതിനിടയ്ക്ക് പ്രവാസി ആയി പ്രമോഷൻ കിട്ടി , ഇത്താക്ക് എന്റെ ഹോസ്റ്റൽ മാറ്റവും ഇക്കാന്റെ പ്രവാസി യാത്രയും ഒരുപാട് വേദനിപ്പിച്ചു പാവം അതൊക്കെ ഇത്ത ജോലിയിൽ മുഴുകി മറക്കാൻ ശ്രമിച്ചു .....,, ഹോസ്റ്റൽ ജീവിതം എനിക്ക് നരകം തന്നെ ആയിരുന്നു.. ഒന്നാമത് മനസ്സിന് ഇഷ്ടമില്ലാത്ത പറിച്ചു നടൽ ,,, കോളേജ് ലൈഫ് എന്നെ ഒരു നാട്ടിൻ പുറത്തുക്കാരിയിൽ നിന്നും തന്റേടമുള്ള പെണ്ണാക്കി മാറ്റി .. എന്ന് കരുതി എന്റെ വീട്ടിലെ ചെല്ലകുട്ടി തന്നെ ആയിരുന്നു ഞാൻ വീട്ടിൽ അങ്ങനെ ജീവിക്കാൻ ആണ് ഞാൻ കൊതിച്ചത്

💬 Comments

View all comments